‘ഒരിക്കൽ കേരളത്തിൽ വന്നുനോക്കൂ, പിന്നെ വേറെയെങ്ങോട്ടും പോകാൻ തോന്നില്ല’; റിയൽ കേരള സ്റ്റോറി പറഞ്ഞ് ബംഗാളി വ്ലോഗർ

Wait 5 sec.

കേരളത്തിനെതിരെ നടക്കുന്ന വ്യാജപ്രചാരണങ്ങൾക്കും വിദ്വേഷ നീക്കങ്ങൾക്കുമെതിരെ പ്രതികരിച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ മുബാറക്ക് ബാഹി. ബംഗാളി സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ എട്ടു വർഷമായി കേരളത്തിൽ ആണ് താമസം. ‘ദി കേരള സ്റ്റോറി’ എന്ന സിനിമയിലൂടെ കേരളത്തെ വളരെ അധിക്ഷേപിച്ച് കാണിക്കുന്നതിനിടെ ആണ് അദ്ദേഹം കേരളത്തെ കുറിച്ചുള്ള വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരിക്കൽ കേരളത്തിൽ വന്നുനോക്കൂ, പിന്നെ വേറെയെങ്ങോട്ടും നിങ്ങൾക്ക് പോകാൻ തോന്നില്ലെന്നാണ് അദ്ദേഹം വിഡിയോയിൽ പറയുന്നത്.കെട്ടിട നിർമാണ തൊഴിലാളിയാണ് മുബാറക്ക് ബാഹി. മകൾക്കൊപ്പം സർക്കാർ ആശുപത്രിയിലെത്തിയതിൻ്റെ അനുഭവം ആണ് അദ്ദേഹം വീഡിയോയിലൂടെ പങ്കുവയ്ക്കുന്നത്. മകളുമായി ആശുപത്രിയിലെത്തിയപ്പോൾ ചികിത്സയ്ക്ക് തൻ്റെ പക്കൽ നിന്ന് പണമൊന്നും വാങ്ങിയില്ലെന്ന് അദ്ദേഹം വീഡിയോയിൽ പറയുന്നു. കേരള സ്റ്റോറി എന്ന സിനിമയുണ്ടാക്കി കേരളത്തെ മോശമാക്കി പറയുന്നുണ്ട്. എന്നാൽ കേരളത്തിൽ ഒരുവട്ടം വന്നാൽ നിങ്ങൾക്ക് സത്യം മനസിലാകും. കേരളം അത്രയ്ക്ക് നല്ലതാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.ALSO READ: വിഴിഞ്ഞം വികസനത്തിന് 2000 കോടിയുടെ മാസ്റ്റർ പ്ലാൻ; അന്താരാഷ്ട്ര ലോജിസ്റ്റിക്സ് ഹബ്ബാകാൻ കേരളംആശുപത്രികളും സ്കൂളുകളും വളരെ നല്ലതാണ്. എല്ലാ മതസ്ഥരും പരസ്പരം സാഹോദര്യത്തോടെയാണ് ഇവിടെ ജീവിക്കുന്നത്. വളരെ നല്ല ആശുപത്രിയാണെന്നും നല്ല വൃത്തിയോടെയാണ് ആശുപത്രിയുള്ളതെന്നും ബാഹിയുടെ മകളും വീഡിയോയിൽ പറയുന്നത് കാണാൻ സാധിക്കും. സംസ്ഥാന സർക്കാരും പ്രവർത്തനങ്ങളും അടിപൊളിയാണ്. കേരളത്തിൽ ഒരിക്കൽ വന്നാൽ പോകാൻ തോന്നില്ലെന്നും ഇവിടെ തന്നെ വീട് വച്ച് താമസിക്കാൻ തോന്നുമെന്നും അദ്ദേഹം പറയുന്നു. View this post on Instagram A post shared by Deluyar Hossain Sekh (@mubarakbahivlogs)The post ‘ഒരിക്കൽ കേരളത്തിൽ വന്നുനോക്കൂ, പിന്നെ വേറെയെങ്ങോട്ടും പോകാൻ തോന്നില്ല’; റിയൽ കേരള സ്റ്റോറി പറഞ്ഞ് ബംഗാളി വ്ലോഗർ appeared first on Kairali News | Kairali News Live.