സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ സ്ഥാനാര്‍ഥിയാകുമെന്ന് സ്ഥിരീകരിച്ച് പത്മജ വേണുഗോപാല്‍. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ് മത്സരിക്കാന്‍ ഒരുങ്ങുന്നതെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. സുരേഷ് ഗോപി മണ്ഡലത്തില്‍ തനിക്കൊപ്പം പ്രചാരണങ്ങള്‍ക്ക് ഉണ്ടെങ്കിലേ മത്സരിക്കാന്‍ തയ്യാറാകൂ എന്ന് പത്മജ നേരത്തെ പറഞ്ഞതായി സൂചനകളുണ്ടായിരുന്നു.സുരേഷ് ഗോപി പൂര്‍ണമായും മണ്ഡലത്തില്‍ തനിക്കൊപ്പം പ്രചാരണങ്ങള്‍ക്കായി ഉണ്ടാകുമെന്ന് ഉറപ്പു ലഭിച്ചതായും പത്മജ പറഞ്ഞു. അദ്ദേഹം സ്വന്തം സഹോദരനെ പോലെയാണ്. തൃശൂരുകാരില്‍ വലിയ വിശ്വാസമുണ്ടെന്നും പത്മജ കൂട്ടിച്ചേര്‍ത്തു.സുരേഷ് ഗോപിയുടെ പൂര്‍ണ പിന്തുണയുണ്ടെങ്കില്‍ തൃശൂരില്‍ മത്സരിക്കാമെന്നാണ് പത്മജ അറിയിച്ചിരിക്കുന്നത്. തന്റെ പ്രചരണത്തിന്റെ മുഴുവന്‍ ചുമതലയും സുരേഷ് ഗോപിക്ക് നല്‍കണമെന്നും സുരേഷ് ഗോപി മണ്ഡലത്തില്‍ ഉണ്ടാകണമെന്നുമാണ് പത്മജ അറിയിച്ചത്. സുരേഷ് ഗോപി മണ്ഡലത്തില്‍ ഇല്ലെങ്കില്‍ താന്‍ മത്സരിക്കില്ലെന്നും പത്മജ അറിയിച്ചിട്ടുണ്ട്.The post സുരേഷ് ഗോപി സ്വന്തം സഹോദരനെ പോലെ; തൃശൂരില് സ്ഥാനാര്ഥിയാകുമെന്ന് സ്ഥിരീകരിച്ച് പത്മജ വേണുഗോപാല് appeared first on ഇവാർത്ത | Evartha.