സർക്കാർ ജീവനക്കാർക്ക് മുഖ്യമന്ത്രിയുടെ പേരിൽ വാട്സാപ്പ് സന്ദേശങ്ങൾ ലഭിച്ചതിനെത്തുടർന്ന് ഉയർന്നുവന്ന ഡാറ്റാ ബ്രീച്ച് ആരോപണങ്ങൾ കേരളത്തിൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. ശമ്പള സോഫ്റ്റ്‌വെയറായ സ്പാർക്കിലെ (SPARK) വ്യക്തിവിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് അനധികൃതമായി കൈവശപ്പെടുത്തി വാട്സാപ്പിന്റെ മാതൃകമ്പനിയായ മെറ്റയ്ക്ക് (Meta) കൈമാറി എന്ന പ്രതിപക്ഷത്തിന്റേയും ഒരു വിഭാഗം മാധ്യമങ്ങളുടേയും ആരോപണളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഈ വിഷയത്തെക്കുറിച്ച് ജീവൻ കുമാർ പങ്കുവെച്ച ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്,മുഖ്യമന്ത്രി സർക്കാർ ജീവനക്കാർക്ക് മെസേജ് അയച്ചതോടെ Data breach ഉണ്ടായി എന്നാണ് മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിൻ്റെയും ആക്ഷേപം എങ്ങനെ എന്ന് ഒന്ന് വിശദമാക്കാമോ ? SPARK എന്ന ശമ്പള സോഫ്റ്റ് വെയറിലെ വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് കൈവശപ്പെടുത്തി , ശേഷം WhatsApp ൻ്റെ മാതൃ കമ്പനിയായ മെറ്റയെ ഉപയോഗിച്ച് ജീവനക്കാർക്ക് മെസേജ് അയച്ചു എന്നാണ് ആരോപണം.ഇനി വസ്തുത എന്താണ് ?Also read: ‘പണം അനുവദിച്ച് ഒരു വർഷം പൂർത്തിയാകുമ്പോഴേക്കും 175 വീടുകൾ;ഐക്യത്തിൻ്റേയും സാഹോദര്യത്തൻ്റേയും പ്രതീകമാണ് വയനാട് ടൗൺഷിപ്പ്’:മന്ത്രി കെ എൻ ബാലഗോപാൽ1.മെസേജ് അയച്ചോ ??അയച്ചു2 . എന്തായിരുന്നു മെസേജിൻ്റെ കണ്ടൻ്റ് ?കുടിശിഖ ഉണ്ടായിരുന്ന DA / DR കുടിശിഖ തീർത്ത് നൽകി എന്നായിരുന്നു മെസേജിൻ്റെ കണ്ടൻ്റ്.2.ആരാണ് അയച്ചത് ?മുഖ്യമന്ത്രിയുടെ പേരിൽ മെസേജ് ജീവനക്കാരുടെ WhatsApp -ൽ എത്തി3 അപ്പോ മുഖ്യമന്ത്രി നേരിട്ട്ജീവനക്കാരുടെ ഫോൺ നമ്പരുകൾ കളക്റ്റ് ചെയ്തോ ?ഇല്ല , കേരള സ്റ്റേറ്റ് ഐ ടി മിഷൻ ആണ്.മുഖ്യമന്തിയുടെ ഓഫീസിൻ്റെ പേരിൽ മെസേജ് അയച്ചത് , അതിന് സർക്കാരിൻ്റെ ഔദ്യോഗിക പ്രചാരണ വകുപ്പായ I& PRD വഴി ഐ ടി മിഷനുമായി ധാരണ ഉണ്ടായിരുന്നു.Also read: രാത്രി സുഖമായി ഉറങ്ങണോ? എങ്കിൽ ഉറങ്ങുന്നതിന് മുൻപ് ഈ ഭക്ഷണങ്ങൾ ഒഴിവാക്കാം4.കേരള സ്റ്റേറ്റ് ഐ ടി മിഷൻ ആരാണ് ? സ്വകാര്യ കമ്പനിയാണോ ?അല്ല , കേരള സർക്കാരിൻ്റെ ഐ ടി വകുപ്പിന് കീഴിലെസർക്കാർ നിയന്ത്രിതമായ ഒരു സ്ഥാപനവും ഐ ടി സംബന്ധിച്ച ഒരു നോഡൽ ഏജൻസിയുമാണ് കേരള സ്റ്റേറ്റ് ഐ ടി മിഷൻ. ഐ ടി അധിഷ്ഠിത സേവനങ്ങൾജനങ്ങളിലെത്തിക്കുക അതുവഴി പൊതുജനങ്ങളും സർക്കാരും തമ്മിലുള്ള ഐ ടി അധിഷ്ഠിത ആശയവിനിമയ ഉപാധികൾ വർദ്ധിപ്പിക്കുക എന്നതാണ് ലക്ഷ്യം.5.അപ്പോൾ ഐ ടി മിഷൻ സർക്കാർ ജീവനക്കാരുടെ ഫോൺ നമ്പർ നേരിട്ട് WhatsApp ന് കൈമാറുകയാണോ ചെയ്തത്?അല്ല , ഐ ടി മിഷൻ അവരുടെ നിയന്തണത്തിൽ ഉള്ള ഡേറ്റ സെൻ്റർ വഴിജീവനക്കാരുടെയും മൊബൈലിലേക്ക് കണ്ടൻ്റ് Push ചെയ്തു , ഇതിന് WhatsApp എന്നസാർവ്വതികമായ മെസേജിംഗ് പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്തി.6.ഡിജിറ്റൽ വ്യക്തിവിവര സുരക്ഷാ നിയമത്തിന്റെ (DPDP Act 2023 ) ൻ്റെ ലംഘനം നടന്നു എന്നാണല്ലോ മാധ്യമങ്ങളും പ്രതിപക്ഷവും പറയുന്നത് ?DPDP Act ൻ്റെ ഏത് ചട്ടം ലംഘിച്ചു എന്ന് വാർത്തയിൽ പറയുന്നുണ്ടോ , ഇല്ലല്ലോ …ഇനി ഈ പറയുന്ന DPDP Act പാസായിട്ടേ ഉള്ളു. അതിന് ചട്ടങ്ങൾ ആയിട്ടില്ല.ഡാറ്റ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് Act ലെ നിബന്ധനകളുമായി പൊരുത്തപ്പെടാൻ നിശ്ചിത സമയം അനുവദിച്ചിട്ടുണ്ട്. പ്രധാന വ്യവസ്ഥകളായ നോട്ടീസ് നൽകൽ, സമ്മതം (Consent) വാങ്ങൽ എന്നിവയുമായി ബന്ധപ്പെട്ട ചട്ടങ്ങൾ പൂർണ്ണമായി പാലിക്കാൻ 2027 മെയ് വരെയാണ് നിലവിൽ കേന്ദ്ര സർക്കാർ സമയം നൽകിയിട്ടുള്ളത്. അത് കൊണ്ട് തന്നെ സർക്കാർ ഇതിനിടയിൽ നടത്തുന്ന പ്രവർത്തനങ്ങൾ നിയമവിരുദ്ധമാകില്ല.Also read: അൻഡമാനിലെ കോളേജുകളെ ഡീംഡ് സർവ്വകലാശാലയിലേക്ക് മാറ്റുന്ന കേന്ദ്ര നീക്കം പിൻവലിക്കണം; വിദ്യാർത്ഥി പോരാട്ടത്തിന് ഐക്യദാർഢ്യവുമായി എസ്എഫ്ഐ7 .DPDP ആക്റ്റ് പ്രകാരം ഒരാവശ്യത്തിന് ശേഖരിക്കുന്ന ഡേറ്റ മറ്റൊരു പ്രചാരണത്തിന് ഉപയോഗിക്കരുത്എന്നാണ് വാർത്തയിൽ പറയുന്നത് / ഇവിടെ spark ഡേറ്റ മറ്റൊരു പ്രചാരണത്തിന് ഉപയോഗിച്ചിട്ടില്ലേ ? അത് നിയമവിരുദ്ധം അല്ലേ ?അല്ല , നിയമവിരുദ്ധം അല്ല . സർക്കാരിൻ്റെ ഫിനാൻസ് Department ൻ്റെ കീഴിൽ ജീവനക്കാരുടെ സേവന / വേതന / അവധി / സർവ്വീസ് സംബന്ധമായ കാര്യങ്ങളുടെ ഡേറ്റ കേന്ദ്രമാണ് SPARK ( service payroll administrative repository system)കേരള സർക്കാരിൻ്റെ ഐ ടി വകുപ്പിന് കീഴിലെ സർക്കാർ നിയന്ത്രിതമായ ഒരു സ്ഥാപനമാണ് കേരള സ്റ്റേറ്റ് ഐ ടി മിഷൻ. ഇവിടെ ( SPARK ) കൈവശം ഉള്ള വിവരങ്ങൾസൂക്ഷിക്കുന്നത് സ്റ്റേറ്റ് ഡേറ്റ സെൻററിൽ ആണ്. സ്റ്റേറ്റ് ഡേറ്റ സെൻ്റിൻ്റെ അധികാരി കേരള സ്റ്റേറ്റ് ഐ ടി മിഷൻ ആണ്. ഇതിൽ എന്ത് data breach ഉണ്ടായി എന്നാണ്പ്രതിപക്ഷ സംഘടനകൾ ആരോപിക്കുന്നത്.Also read: 2026-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പ്; മുന്നൊരുക്കങ്ങൾ വിലയിരുത്തി ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ8.രാഷ്ട്രീയ ലക്ഷ്യത്തോടെ തിരഞ്ഞെടുപ്പിന് മുൻനിർത്തി മെസേജുകൾ അയക്കുന്നു അതിനായി സർക്കാർ എന്ന ആക്ഷേപത്തിന് എന്ത് മറുപടി ?ഇലക്ഷൻ്റെ model code of conduct നിലവിൽ വരാത്ത സമയത്തോളം ഈ മെസേജുകൾ അയക്കുന്നതിന് യാതൊരു നിയമതടസവും ഇല്ല. DPDP നിയമത്തിലെ സെക്ഷൻ 7(b) പ്രകാരം ചില പ്രത്യേക സാഹചര്യങ്ങളിൽ വ്യക്തിയുടെ സമ്മതം (Consent) കൂടാതെ തന്നെ വിവരങ്ങൾ പ്രോസസ്സ് ചെയ്യാൻ സർക്കാരിന് അനുവാദം നൽകുന്നുണ്ട്. ഒരു വ്യക്തിക്ക് സബ്‌സിഡി, ആനുകൂല്യങ്ങൾ (Benefits), സർട്ടിഫിക്കറ്റുകൾ അല്ലെങ്കിൽ സേവനങ്ങൾ (Services) എന്നിവ നൽകുന്നതിനായി സർക്കാർ ശേഖരിച്ച വിവരങ്ങൾ ഉപയോഗിക്കുന്നത് ‘Legitimate Use’ ആയി കണക്കാക്കാം എന്ന് സെക്ഷൻ 7(b) പറയുന്നുണ്ട്.ഇതേ നിയമത്തിൻ്റെ സെക്ഷൻ 7(i) പ്രകാരവും അറിയിപ്പുകൾ നൽകുന്നത് നിയമവിരുദ്ധമല്ല ഇതിലെല്ലാം ഉപരി സർക്കാരിൻ്റെ തലവൻ തൻ്റെ സർക്കാർ നൽകിയ സേവനങ്ങൾ ജനങ്ങളെ അറിയിക്കുന്നതിൽ ധാർമ്മികമായി എന്താണ് തെറ്റ് എന്ന് മനസിലാവുന്നില്ല. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസവും എൻ്റെWhatsApp ൽ വിവരങ്ങൾ അറിയിച്ചു.Also read: സോഷ്യൽ മീഡിയയിലെ ‘പ്രണയക്കെണി’; വിദ്യാർഥിനിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: യുവാക്കൾക്കായി തിരച്ചിൽകേന്ദ്ര സർക്കാരും ഇത്തരം വിവരങ്ങൾ ജനങ്ങളെ അറിയിക്കാറുണ്ട്. അന്നൊന്നും തോന്നാത്ത data breach ആക്ഷേപം പെട്ടെന്ന് ഉണ്ടാവുന്നത് അത്ര നിഷ്കളങ്കമല്ല വ്യക്തിയുടെ സമ്മതം കൂടാതെ തന്നെ വിവരങ്ങൾ പ്രോസസ്സ് ചെയ്യാൻ സർക്കാരിന് അനുവാദം നൽകുന്ന DPDP ആക്റ്റിൻ്റെ സെക്ഷൻ 7(b) അനുബന്ധമായി ചേർക്കുന്നു. DPDP Act ലെ മറ്റ് ചില സെക്ഷനുകൾ സംബന്ധിച്ച് ഞാൻ വിശ്വസിക്കുന്ന ആശയധാരക്ക് വ്യത്യസ്ത അഭിപ്രായം ഉണ്ട് . അത് വേറൊരു debatable subject ആണ് കമൻ്റിൽ വേറൊരു കൗതുകം ഉണ്ട്.The post മുഖ്യമന്ത്രിയുടെ വാട്സ് ആപ്പ് സന്ദേശവും ‘ഡാറ്റാ ബ്രീച്ച്’ വിവാദവും: വസ്തുത എന്താണ് ? വൈറലായി ഫേസ്ബുക്ക് പോസ്റ്റ് appeared first on Kairali News | Kairali News Live.