യുഎഇയില്‍ ചെറിയ പെരുന്നാള്‍ അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചു

Wait 5 sec.

സര്‍ക്കാര്‍ മേഖലയില്‍ നാല് ദിവസവും സ്വകാര്യ കമ്പനികളിലെ ജീവനക്കാര്‍ക്ക് മൂന്ന് ദിവസവുമാണ് അവധി. ഫെഡറല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ മേഖലക്കുമുളള അവധി ദിനങ്ങളാണ് മാനവ വിഭവശേഷി സ്വദേശി വത്ക്കരണ മന്ത്രാലയം പ്രഖ്യാപിച്ചത്. ഇത് പ്രകാരം ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാര്‍ച്ച് 19 വ്യാഴാഴ്ച മുതല്‍ മാര്‍ച്ച് 22 ഞായറാഴ്ച വരെയാണ് അവധി. നാല് ദിവസത്തെ ഇടവേളയ്ക്ക് ശേഷം മാര്‍ച്ച് 23 തിങ്കളാഴ്ച സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കും. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് മാര്‍ച്ച് 19 വ്യാഴാഴ്ച മുതല്‍ മാര്‍ച്ച് 21 ശനിയാഴ്ച വരെയാണ് അവധി നല്‍കിയിരിക്കുന്നത്. എന്നാല്‍ വിശുദ്ധ റമദാന്‍ മാസം 30 ദിവസം പൂര്‍ത്തിയാകുകയാണെങ്കില്‍ സ്വകാര്യ മേഖലയിലെ അവധി ഒരു ദിവസം കൂടി നീളും.റംസാന്‍ മാസത്തെ ചന്ദ്രദര്‍ശനം അനുസരിച്ചായിരിക്കും പെരുന്നാള്‍ നിശ്ചയിക്കുക. Also read : നോമ്പ് തുറക്കാൻ വേഗത കൂട്ടല്ലേ; ‘നമ്മുടെ അനുസരണയുടെയും സുരക്ഷയുടെയും മാസം’ ക്യാമ്പയിനുമായി അബുദാബി പോലീസ്ഷവ്വാല്‍ മാസത്തിന്റെ ആരംഭം കുറിക്കുന്ന ചന്ദ്രക്കല നിരീക്ഷിക്കുന്നതിനായി റമദാന്‍ 29 ആയ മാര്‍ച്ച് 18 ന് ചന്ദ്രദര്‍ശന സമിതി യോഗം ചേരും. മാര്‍ച്ച് 18 ന് വൈകുന്നേരം ചന്ദ്രക്കല ദൃശ്യമായാല്‍, ആ ദിവസം റമദാന്‍ അവസാനിക്കും. ചന്ദ്രന്‍ ദൃശ്യമായില്ലെങ്കില്‍, റമദാന്‍ 30 ദിവസം പൂര്‍ത്തിയാക്കി മാര്‍ച്ച് ഇരുപതിന് ചെറിയ പെരുന്നാള്‍ ആഘോഷിക്കും.The post യുഎഇയില്‍ ചെറിയ പെരുന്നാള്‍ അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചു appeared first on Kairali News | Kairali News Live.