2025 ലെ ബജറ്റിൽ വയനാട് ദുരന്തബാധിതർക്കായി ആദ്യഘട്ടത്തനുള്ള പണം അവുനദിച്ചത്. അവിടെ നിന്നും ഒരു വർഷം പൂർത്തിയാകുമ്പോഴേക്കാണ് വയനാട്ടിൽ ടൗൺഷിപ്പിൻ്റെ ഉദ്ഘാടനം നടക്കാൻ പോകുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് മാർച്ച് ഒന്നിന് പൂർത്തിയാക്കിയ 175 വീടുകളുടെ താക്കോൽദാനം നിർവഹിക്കുക. ഇത് ഈ നാടിൻ്റെ ഐക്യത്തിന്റേയും സാഹോദര്യത്തിൻ്റേയും പ്രതീകമാണെന്ന് മന്ത്രി കെ എൻ ബാലഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു. കുറിപ്പിൻ്റെ കൂടെ മന്ത്രി പങ്കു വച്ച വീഡിയോയും ഇപ്പോൾ വൈറലാവുകയാണ്. 2025 ൽ തുക അനുവദിക്കുന്നതായി പറയുന്നതും പിന്നീട് അവിടെ നിന്നും ഒരു വർഷം പൂർത്തിയാകുമ്പോഴേക്കും ടൗൺഷിപ്പിന്റെ പ്രവർത്തനം പൂർത്തിയാക്കുയതുമായ വീഡിയോയാണ് അദ്ദേഹം പങ്ക് വച്ചിരിക്കുന്നത്.Also read: “കാൻസർ പ്രതിരോധത്തിനാണ് സർക്കാർ മുൻഗണന നൽകുന്നത്”: മന്ത്രി വീണാ ജോർജ്ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം2025 ലെ ബജറ്റിൽ മുണ്ടക്കൈ ചൂരൽമല ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്ന ടൗൺഷിപ്പിനായി 750 കോടി രൂപ അനുവദിച്ചു. പണം അനുവദിച്ച് ഒരുവർഷം പൂർത്തിയാകുമ്പോഴേക്കും വയനാട് ടൗൺഷിപ്പിൻ്റെ ആദ്യഘട്ടമായി 175 വീടുകൾ പൂർത്തീകരിച്ചു. ഈ മഹാപദ്ധതിയുടെ ഉദ്ഘാടനം മാർച്ച് 1 ന് ബഹു. മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിക്കുകയാണ്.ഈ നാടിന്റെ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമാണ് വയനാട്ടിലുയരുന്ന ടൗൺഷിപ്. പരസ്പരം കൈകൾ കോർത്തുപിടിച്ച് നമുക്ക് മുന്നേറാം….The post ‘പണം അനുവദിച്ച് ഒരു വർഷം പൂർത്തിയാകുമ്പോഴേക്കും 175 വീടുകൾ;ഐക്യത്തിൻ്റേയും സാഹോദര്യത്തൻ്റേയും പ്രതീകമാണ് വയനാട് ടൗൺഷിപ്പ്’:മന്ത്രി കെ എൻ ബാലഗോപാൽ appeared first on Kairali News | Kairali News Live.