അടുത്ത ദിവസം മുഴുവൻ ഊർജ്ജസ്വലതയോടെ ഇരിക്കാൻ രാത്രിയിലെ സുഖകരമായ ഉറക്കം അത്യാവശ്യമാണ്. എന്നാൽ പലപ്പോഴും നമ്മൾ കഴിക്കുന്ന ചില ഭക്ഷണങ്ങൾ അറിയാതെ തന്നെ നമ്മുടെ ഉറക്കത്തെ തടസ്സപ്പെടുത്താറുണ്ട്. ആരോഗ്യകരമായ ജീവിതശൈലി ആഗ്രഹിക്കുന്നവർ രാത്രി ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ പാടില്ലാത്ത ചില ഭക്ഷണങ്ങളുണ്ട്.ഉറങ്ങുന്നതിന് മുൻപ് ചോക്ലേറ്റ് കഴിക്കുന്നത് പലരുടെയും ശീലമാണ്. എന്നാൽ ചോക്ലേറ്റിലടങ്ങിയിരിക്കുന്ന കഫീൻ തലച്ചോറിനെ ഉണർത്തി നിർത്തുകയും സുഖകരമായ ഉറക്കം തടസ്സപ്പെടുത്തുകയും ചെയ്യും. അതുപോലെ തന്നെ രാത്രിയിൽ ചായയോ കാപ്പിയോ കുടിക്കുന്നതും സ്ലീപ്പ് സൈക്കിളിനെ മോശമായി ബാധിക്കും.ALSO READ : പുതിയ ഇരുമ്പ് ചീനച്ചട്ടി വാങ്ങിയോ? ഈ ഒരു കാര്യം ചെയ്തില്ലെങ്കിൽ പണി പാളുംമധുരപ്രിയരുടെ പ്രിയപ്പെട്ട ഐസ്ക്രീമും രാത്രിയിൽ ഒഴിവാക്കുന്നതാണ് നല്ലത്. ഐസ്ക്രീമിലെ ഉയർന്ന അളവിലുള്ള പഞ്ചസാരയും കൊഴുപ്പും ശരീരത്തിലെ ഊർജ്ജനില പെട്ടെന്ന് വർദ്ധിപ്പിക്കുകയും ഉറക്കം ഇല്ലാതാക്കുകയും ചെയ്യും. ദഹിക്കാൻ പ്രയാസമുള്ള ചീസ് അടങ്ങിയ ഭക്ഷണങ്ങൾ, നെഞ്ചെരിച്ചിലിന് കാരണമാകുന്ന സിട്രസ് പഴങ്ങൾ, എരിവുള്ള ആഹാരങ്ങൾ എന്നിവയും രാത്രിയിൽ ഉപേക്ഷിക്കണമെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.മാംസാഹാരങ്ങൾ ഇഷ്ടപ്പെടുന്നവർ റെഡ് മീറ്റ് രാത്രിയിൽ മിതമായി മാത്രം ഉപയോഗിക്കുക. ഇതിലെ പ്രോട്ടീനും കൊഴുപ്പും ദഹിപ്പിക്കാൻ ശരീരം കൂടുതൽ സമയം എടുക്കുന്നത് ഉറക്കത്തിനിടയിൽ അസ്വസ്ഥതയുണ്ടാക്കാൻ കാരണമാകും. അമിതമായ മദ്യപാനം വേഗം ഉറക്കം വരുത്തുമെന്ന് തോന്നിക്കുമെങ്കിലും ഇത് ഉറക്കത്തിന്റെ ഗുണനിലവാരത്തെ സാരമായി ബാധിക്കും. രാത്രി ഉറങ്ങുന്നതിന് കുറഞ്ഞത് രണ്ട് മണിക്കൂർ മുൻപെങ്കിലും ഭക്ഷണം കഴിക്കുന്നതാണ് ആരോഗ്യകരമായ ഉറക്കത്തിന് ഏറ്റവും അനുയോജ്യംThe post രാത്രി സുഖമായി ഉറങ്ങണോ? എങ്കിൽ ഉറങ്ങുന്നതിന് മുൻപ് ഈ ഭക്ഷണങ്ങൾ ഒഴിവാക്കാം appeared first on Kairali News | Kairali News Live.