സ്വര്‍ണവില കുതിച്ചുകയറ്റത്തില്‍ ആശങ്ക വേണ്ട; സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണ് : മന്ത്രി നിര്‍മല സീതാരാമന്‍

Wait 5 sec.

ന്യൂഡല്‍ഹി | രാജ്യത്ത് സ്വര്‍ണവിലയിലുണ്ടാവുന്ന കുതിച്ചുകയറത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. വിപണിയിലെ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില നിരീക്ഷിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു. നിലവില്‍ 22 കാരറ്റ് സ്വര്‍ണം ഒരു പവന് 1, 18,440 രൂപയാണ് വില.‘സീസണ്‍’ ആയതിനാലാണ് വിലക്കയറ്റമെന്നും റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യയുടെ സെന്‍ട്രല്‍ ബോര്‍ഡ് ഡയറക്ടര്‍മാരുമായുള്ള കൂടിക്കാഴ്ചക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. ലോകത്തെ മിക്ക രാജ്യങ്ങളും അവയുടെ സെന്‍ട്രല്‍ ബേങ്കുകളും സ്വര്‍ണവും വെള്ളിയും വാങ്ങി സൂക്ഷിക്കുന്നതാണ് നിലവിലെ വില വര്‍ധനക്കുള്ള കാരണം. ഒരു കുടുംബത്തെ സംബന്ധിച്ച് ഏറ്റവും മികച്ചതും സുരക്ഷിതവുമായ നിക്ഷേപമാണെന്നതും ഉത്സവ സീസണ്‍ ആരംഭിച്ചതിനാലും സ്വര്‍ണത്തിന്റെ ആവശ്യകതയില്‍ വര്‍ധനയുണ്ടായിട്ടുണ്ട്.ഇന്ത്യ-യുഎസ് കരാറില്‍ അഭിപ്രായം പറയാന്‍ സമയമായിട്ടില്ലെന്നും വാണിജ്യ മന്ത്രാലയം കാര്യങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും കേന്ദ്ര ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.