നെടുമങ്ങാട് ഇനി വേറെ ലെവൽ: 1893 കോടി ചെലവിൽ വികസന പദ്ധതി; ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

Wait 5 sec.

കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണനയ്ക്കും രാഷ്ട്രീയ പകപോക്കലിനുമെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നെടുമങ്ങാടിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര അവഗണനയും രാഷ്ട്രീയവും പ്രതിസന്ധി ഘട്ടങ്ങളിൽ കേരളത്തെ സഹായിക്കാൻ തയ്യാറായ വിദേശ രാജ്യങ്ങളെ കേന്ദ്ര സർക്കാർ തടഞ്ഞുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. Also read: ‘നാം തീർത്ത അതിജീവനത്തിന്റെ റിയൽ കേരള സ്റ്റോറി ലോകത്തിന് മാതൃകയാകും’;ടൗൺഷിപ്പ് താക്കോൽദാന ചടങ്ങിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രിഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് സഹായങ്ങൾ ഇരു കൈകളും നീട്ടി സ്വീകരിച്ച വ്യക്തിയാണ് ഇന്നത്തെ പ്രധാനമന്ത്രിയെന്നും, എന്നാൽ കേരളത്തിലെ ഉരുൾപൊട്ടൽ മേഖലകൾ സന്ദർശിച്ചിട്ടും അർഹമായ സഹായം നൽകാൻ കേന്ദ്രം തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയേയും ആർഎസ്എസിനേയും കേരളം അംഗീകരിക്കാത്തതിന്റെ പകയാണ് ഈ അവഗണനയ്ക്ക് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാരിനെ തകർക്കാൻ കോൺഗ്രസും ബിജെപിയും തമ്മിൽ ‘അന്തർധാര’ ഉണ്ടെന്നും കേന്ദ്ര ഏജൻസികളെ ഇതിനായി ഉപയോഗിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.Also read: ആർഷ്‌ദീപ്-ബുമ്ര ജോഡി തിളങ്ങി ! ദക്ഷിണാഫ്രിക്കയെ പവർപ്ലേയിൽ ഒതുക്കി ഇന്ത്യനെടുമങ്ങാട്ടെ വികസന പദ്ധതികൾ നെടുമങ്ങാടിന്റെ മുഖച്ഛായ മാറ്റുന്ന വികസന പദ്ധതികൾക്കാണ് സർക്കാർ തുടക്കം കുറിച്ചിരിക്കുന്നത്. 1893 കോടി രൂപ ചിലവിലാണ് ഈ നിർമ്മാണം നടക്കുന്നത്. 83 കോടി രൂപ മുതൽമുടക്കിൽ നിർമ്മിച്ച പുതിയ ബിൽഡിംഗിന്റെ ഉദ്ഘാടനവും ഇന്ന് നടന്നു. ആശുപത്രിയുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ കർശന നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്. പുനരധിവാസ തുകയുടെ ആദ്യഘട്ട വിതരണവും ഇന്ന് നടന്നു.2016-ന് മുൻപ് തകർച്ചയിലായിരുന്ന ആരോഗ്യ-വിദ്യാഭ്യാസ മേഖലകളെ എൽഡിഎഫ് സർക്കാർ വീണ്ടെടുത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ആർദ്രം മിഷൻ വഴി പൊതുജനാരോഗ്യ സംവിധാനം മെച്ചപ്പെടുത്തി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ 10 ലക്ഷത്തോളം പുതിയ കുട്ടികൾ സർക്കാർ സ്കൂളുകളിലേയ്ക്ക് എത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. കുട്ടികളിലെ ഈ വായനാശീലവും പൊതുവിജ്ഞാനവും വർദ്ധിപ്പിക്കുക എന്നത് സർക്കാരിന്റെ പ്രധാന ലക്ഷ്യമാണ്. ഇതിന്റെ ഭാഗമായി ‘വായനയുടെ വസന്തം’ എന്ന പദ്ധതിയിലൂടെ 14,000 സ്കൂളുകളിലായി 12 കോടി രൂപയുടെ പുസ്തകങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. Also read: ലൈക്കിനായി ‘ഡോർ തുറന്നുള്ള’ കളി; ഒടുവിൽ അഴിയെണ്ണാൻ വിധി! വൈറൽ വീരന്മാരെ പൂട്ടി ഡൽഹി പോലീസ്കുട്ടികൾ പുസ്തകങ്ങളും വർത്തമാനപ്പത്രങ്ങളും വായിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി 10 മാർക്ക് ഗ്രേസ് മാർക്ക് നൽകുന്ന കാര്യം പൊതുവിദ്യാഭ്യാസ വകുപ്പ് ഗൗരവമായി ആലോചിക്കുന്നുണ്ട്. വായനയുമായി ബന്ധപ്പെട്ട പ്രോജക്റ്റുകളുടെ അടിസ്ഥാനത്തിൽ അടുത്ത അക്കാദമിക് വർഷം മുതൽ ഇത് നടപ്പിലാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു. അറിവുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിലൂടെ മാത്രമേ നവകേരള നിർമ്മിതി സാധ്യമാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.The post നെടുമങ്ങാട് ഇനി വേറെ ലെവൽ: 1893 കോടി ചെലവിൽ വികസന പദ്ധതി; ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.