എഐ ഉച്ചകോടിയിലെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ വിജയം ദഹിക്കാന്‍ കഴിയാത്ത ചില രാഷ്ട്രീയ പാര്‍ട്ടികള്‍ രാജ്യത്ത് ഉണ്ട്. രാജ്യത്തെ അപമാനിക്കുകയാണ് അവര്‍ ചെയ്തത് എന്നും പ്രധാനമന്ത്രി പറഞ്ഞു.വിദേശ അതിഥികള്‍ക്കു മുന്‍പില്‍ നഗ്നരായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വേദിയില്‍ എത്തി. പരിപാടി അലങ്കോലമാക്കാന്‍ ആണ് കോണ്‍ഗ്രസ് ശ്രമിച്ചത് എന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു. നമോഭാരത് ട്രെയിന്‍ ഉദ്ഘാടന വേദിയിലായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം.ഒരു ആഗോള വേദിയെ വൃത്തികെട്ട രാഷ്ട്രീയത്തിനുള്ള വേദിയാക്കി കോണ്‍ഗ്രസ് മാറ്റിയെന്ന് പ്രധാനമന്ത്രി വിമര്‍ശിച്ചു. നിങ്ങള്‍ നഗ്നരാണെന്ന് അല്ലെങ്കിലും ഈ രാജ്യത്തിന് അറിയാം. വസ്ത്രം അഴിച്ചുമാറ്റേണ്ട കാര്യമില്ല – അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രപരമായ തകര്‍ച്ചയുടെ പ്രതിഫലനമാണിതെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി സ്വന്തം രാജ്യത്തെ കോണ്‍ഗ്രസ് അപകീര്‍ത്തിപ്പെടുത്തിയെന്നും കുറ്റപ്പെടുത്തി.സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതിനുപകരം ഇന്ത്യയെ അപമാനിക്കുന്നവരെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രശംസിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹി പ്രതിഷേധത്തിന് ശേഷം കോണ്‍ഗ്രസ് സഖ്യകക്ഷികള്‍ അവരില്‍ നിന്ന് അകലം പാലിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.The post നിങ്ങള് നഗ്നരാണെന്ന് അല്ലെങ്കിലും ഈ രാജ്യത്തിന് അറിയാം; എഐ ഉച്ചകോടിയിലെ യൂത്ത് കോണ്ഗ്രസ് പ്രതിഷേധത്തെ വിമര്ശിച്ച് പ്രധാനമന്ത്രി appeared first on ഇവാർത്ത | Evartha.