അസം കണക്റ്റിവിറ്റി ശക്തിപ്പെടുത്താൻ ഗുവാഹത്തി എയർപോർട്ടിലെ പുതിയ ടെർമിനൽ;ഇനി വാർഷിക യാത്രക്കാർ 13.1 ദശലക്ഷമായി ഉയരും

Wait 5 sec.

ലോക്പ്രിയ ഗോപിനാഥ് ബോർഡോലോയ് വിമാനത്താവളത്തിൽ പുതിയ ടെർമിനൽ ഇന്ന് വൈകിട്ട് കൊമേർഷ്യൽ പ്രവർത്തനങ്ങൾക്ക് തുറന്നു. ടെർമിനൽ തുറന്നതോടെ വാർഷിക യാത്രിക ശേഷി 13.1 മില്യൺ ആയി വർധിക്കുകയും, വടക്കുകിഴക്കൻ ഇന്ത്യയുമായി ദക്ഷിണ ഏഷ്യ, ദക്ഷിണ-കിഴക്കൻ ഏഷ്യ എന്നിവയെ ബന്ധിപ്പിക്കുന്ന പ്രധാന വിമാന ഹബ്ബായി ഗുവാഹട്ടി മാറുകയും ചെയ്തു.ചടങ്ങിൽ ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശ‌ർമ ജീത്ത് അദാനി എന്നിവർ പങ്കെടുത്തു. വാണിജ്യാടിസ്ഥാനത്തിലുള്ള വികസനത്തിലും ഉപരി ആസ്സാമിലേയും നോർത്ത് ഈസ്റ്റ് മേഖലയിലെ ജനങ്ങളുടേയും അഭിമാന നിമിഷമാണെമന്ന് ജീത്ത് അദാനി പറഞ്ഞു. നവീകരിച്ച ടെർമിനലിൽ 21 ആഭ്യന്തര റൂട്ടുകളും 3 അന്താരാഷ്ട്ര റൂട്ടുകളും ഉൾക്കൊള്ളുന്നു. ദിവസേന 130-ത്തിലധികം വിമാന പ്രവർത്തനങ്ങൾ നടത്താൻ കഴിയും. ഡിജിറ്റൽ-ഫസ്റ്റ് സംവിധാനങ്ങൾ, എയർലൈൻ കോഓർഡിനേഷൻ, ഗ്രൗണ്ട് ഹാൻഡ്ലിംഗ്, ഡിജിറ്റൽ ഇടപെടലുകൾ എന്നിവ പ്രവർത്തനക്ഷമമാണെന്നും സ്ഥീരീകരിച്ചിട്ടുണ്ട്.Also read: ‘ജനങ്ങളാണ് പ്രധാനം’;കിഴക്കൻ ഇന്ത്യയിലെ വൈദ്യുതി നിക്ഷേപങ്ങൾ വിലയിരുത്തി ഗൗതം അദാനിഡിസൈൻ ആസാം കോപൗ പൂവ് (ഫോക്സ്റ്റെയിൽ ഓർക്കിഡ്) പ്രചോദനമായാണ് ടെർമിനൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആസാം സാംസ്കാരിക പാരമ്പര്യവും വാസ്തുശിൽപത്തിൽ പ്രതിഫലിപ്പിച്ചിട്ടുണ്ട്. 2025-ലെ അന്താരാഷ്ട്ര ആർക്കിടെക്ചർ അവാർഡ് ടെർമിനലിന് ലഭിച്ചു. ഈ വികസനം ഗുവാഹട്ടിയെ വടക്കുകിഴക്കൻ ഇന്ത്യയുടെ പ്രധാന അന്താരാഷ്ട്ര ഹബ് ആക്കി ഉയർത്തുമെന്നാണ് പ്രതീക്ഷിക്കുന്നതും.The post അസം കണക്റ്റിവിറ്റി ശക്തിപ്പെടുത്താൻ ഗുവാഹത്തി എയർപോർട്ടിലെ പുതിയ ടെർമിനൽ;ഇനി വാർഷിക യാത്രക്കാർ 13.1 ദശലക്ഷമായി ഉയരും appeared first on Kairali News | Kairali News Live.