നഗര വികസനത്തിന്റെ പേരിൽ പ്രധാനമന്ത്രിയുടെ വസതിക്ക് സമീപമുള്ള മൂന്ന് ചേരികളിലെ 717 കുടുംബങ്ങൾക്ക് കുടിയിറക്കൽ ഭീഷണിയുമായി കേന്ദ്ര സർക്കാർ. നഗര വികസനത്തിന്റെ പേര് പറഞ്ഞ് മൂന്നുചേരിയിലായി കഴിയുന്ന 717 കുടുംബങ്ങളെയാണ് കേന്ദ്രത്തിന്റെ കുടിഒഴിപ്പിക്കൽ ഭീഷണി പ്രതിസന്ധിയിലാക്കുന്നത്. കുടുംബങ്ങളെ കുടിയിറക്കരുതെന്ന കോടതി വിധി നിലവിൽ ഇരിക്കെ കോർപ്പറേറ്റ് താല്പര്യങ്ങൾ മുന്നിൽ കണ്ടാണ് കേന്ദ്രത്തിന്റെ തിടുക്കപ്പെട്ട നീക്കം.Also read: കേരളത്തിൽ അടുത്ത 3 മണിക്കൂർ മഴയ്ക്കും കാറ്റിനും സാധ്യത; ഒൻപത് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശംജനിച്ച മണ്ണിൽ ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്നതിന്റെ ഉൾവേദനയിലാണ് മസ്ജിദ് ക്യാമ്പിലെ കുടുംബങ്ങൾ. ഭായ് റാം ക്യാമ്പ്, മസ്ജിദ് ക്യാമ്പ്, ഡിഐഡി ക്യാമ്പ് എന്നിവിടങ്ങളിലെ 717 കുടുംബങ്ങൾക്കാണ് മാർച്ച് 6 നകം കുടി ഒഴിയണമെന്ന് ആവശ്യപ്പെട്ട് നഗര ഭവന മന്ത്രാലയം നോട്ടീസ് നൽകിയിരിക്കുന്നത്. ഡൽഹിയിൽ നിന്ന് 45 കീമോ അകലെയുള്ള സാവ്ദ ഘേവ്രയിലെക്ക് മാറ്റിപ്പാർപ്പിക്കാൻ ഒരുങ്ങുന്നത് വർഷങ്ങളായി ഇവിടെ ഉപജീവനം നടത്തി കഴിയുന്ന കുടുംബങ്ങളെ പ്രതിസന്ധിയിലാക്കുകയാണ്.കഴിഞ്ഞ സെപ്തംബറിൽ നൽകിയ ആദ്യ നോട്ടീസ് ചോദ്യംചെയ്തുള്ള ഹർജിയിൽ കുടിയിറക്കരുതെന്ന് ഹൈക്കോടതി വിധി നിലവിൽ ഇരിക്കുമ്പോൾ തിരക്ക് പിടിച്ചുള്ള നീക്കം ആർക്ക് വേണ്ടിയാണെന്നാണ് ഇവർ ചോദിക്കുന്നത്.The post ഹൈക്കോടതി നിരീക്ഷണത്തിനിടയിലും 717 കുടുംബങ്ങളെ കുടിയൊഴിപ്പിക്കാൻ കേന്ദ്രത്തിന്റെ നീക്കം appeared first on Kairali News | Kairali News Live.