പ്ലസ് ടു ഹ്യൂമാനിറ്റീസ് ആണോ ഇനിയെന്ത്? നിങ്ങൾക്ക് പറ്റിയ കോഴ്സുകൾ ഇതാ

Wait 5 sec.

പലരും സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് ഇനിയെന്തെന്ന് സംശയിച്ച് നിൽക്കുന്നവരാണ്. വ്യക്തമായി ധാരണയില്ലാതെ ചെന്ന് പെടുന്നത് വലിയ പ്രശ്നങ്ങളിലേക്കുമായിരിക്കും. പ്ലസ് ടു കഴിഞ്ഞ് എന്ത് പഠിക്കണം ഇനിയൊങ്ങോട്ട് നിങ്ങളുടെ ജീവിതം നീങ്ങണമെന്ന് തീരുമാനിക്കേണ്ടത് അത്യാവശ്യമാണ്. ഇനി കുറച്ച് മാസങ്ങൾ കൂടി കഴിഞ്ഞാൽ എല്ലാവരും ചിന്തിക്കുന്നതും അതാവും. പരീക്ഷകൾ കഴിയുന്നതിന് മുന്നെ ഇനി ഭാവിയെന്ത് എന്ന് തീരുമാനിക്കുന്നതും നല്ലതാകും. പ്ലസ്ടു ഹ്യുമാനിറ്റീസ് പഠിച്ചവർക്കുള്ള മികച്ച കരിയർ സാധ്യതകൾ ഇതൊക്കെയാണ്Also read: സൗത്ത് ഇന്ത്യൻ ബാങ്കിൽ വമ്പൻ അവസരം; യോഗ്യതകളും അപേക്ഷിക്കേണ്ട വിധവും നോക്കാംഇക്കണോമിക്സ് ആൻഡ് ഡാറ്റ അനാലിസിസ്ബാങ്കിങ്, പോളിസി റിസർച്ച്, കോർപ്പറേറ്റ് കൺസൾട്ടിങ് എന്നീ മേഖലകളിലേക്ക് വഴിതുറക്കുന്ന ബിരുദമാണിത്.അവസരങ്ങൾ: ഗവൺമെന്റ് പ്ലാനിങ്ങിലും സ്വകാര്യ മേഖലയിലെ സാമ്പത്തിക തന്ത്രങ്ങളിലും ഇക്കണോമിസ്റ്റുകളുടെ സേവനം അത്യാവശ്യമാണ്.ഹോട്ടൽ ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് (BHM)ടൂറിസം, യാത്ര, ഭക്ഷണ വ്യവസായം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കോഴ്സാണിത്. നേതൃപാടവം, കസ്റ്റമർ സർവീസ്, ഇവന്റ് പ്ലാനിങ് എന്നിവയിൽ പരിശീലനം നൽകുന്നു.അവസരങ്ങൾ: ലക്ഷ്വറി ഹോട്ടലുകൾ, ആഗോള വിമാനക്കമ്പനികൾ, ടൂറിസം സംരംഭങ്ങൾ എന്നിവയിൽ ജോലി ചെയ്യാം.ഇന്റഗ്രേറ്റഡ് ലോ കോഴ്സ് (BA LLB – 5 വർഷം)ലിറ്റിഗേഷൻ, കോർപ്പറേറ്റ് നിയമം അല്ലെങ്കിൽ ജുഡീഷ്യൽ സർവീസസ് എന്നിവയിൽ താൽപ്പര്യമുള്ളവർക്ക് അനുയോജ്യമായ കോഴ്സാണിത്.ബാച്ചിലർ ഓഫ് ഡിസൈൻ (B.Des)ക്രിയേറ്റീവ് ചിന്താഗതിയുള്ളവർക്ക് ഫാഷൻ, ഇന്റീരിയർ, അല്ലെങ്കിൽ UX/UI ഡിസൈൻ തുടങ്ങിയ മേഖലകളിൽ വൈദഗ്ദ്ധ്യം നേടാം. കലാപരമായ കഴിവുകളെ സാങ്കേതിക വിദ്യകളുമായി സമന്വയിപ്പിക്കുന്നു എന്നതാണ് പ്രത്യേകത.അവസരങ്ങൾ: മുൻനിര ബ്രാൻഡുകൾക്കൊപ്പം പ്രവർത്തിക്കാം അല്ലെങ്കിൽ സ്വന്തമായി സംരംഭങ്ങൾ തുടങ്ങാം. ഉൽപ്പന്നങ്ങൾ, ഡിജിറ്റൽ ഇന്റർഫേസുകൾ എന്നിവ രൂപകൽപ്പന ചെയ്യാൻ ഈ കോഴ്സ് സഹായിക്കുന്നു.The post പ്ലസ് ടു ഹ്യൂമാനിറ്റീസ് ആണോ ഇനിയെന്ത്? നിങ്ങൾക്ക് പറ്റിയ കോഴ്സുകൾ ഇതാ appeared first on Kairali News | Kairali News Live.