മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യർ. വ്യത്യസ്താമയ അഭിനയ ശൈലി കൊണ്ടും നിലപാടുകൾ കൊണ്ടും മലയാളികളുടെ ഹൃദയത്തിൽ ഇടം പിടിച്ച നടി സിനിമയിൽ ഇപ്പോൾ സജീവമാണ്. സിനിമയ്ക്ക് പുറമെ ബൈക്കിംങിലും മോട്ടോർ ടൂറിങിലും മഞ്ജു വാര്യർക്കുള്ള താത്പര്യം എല്ലാവർക്കും അറിയാവുത്തതുമാണ്. സ്വന്തമായി ബൈക്ക് ഓടിച്ച് ലഡാക്കിലെ റോ‍ഡുകൾ കീഴടക്കുന്ന നടിയുടെ വീ‍ഡിയോകളും വൈറലായിരുന്നു. റേസിങിലും വാഹന കമ്പത്തിലും സിനിമ ലോകത്ത് ശ്രദ്ധിക്കപ്പെട്ട മറ്റൊരു സൂപ്പർ സ്റ്റാറാണ് തല അജിത്. ഇപ്പോൾ മഞ്ജു വാര്യർ അജിത്തിൻ്റെ കൂടെ അദ്ദേഹത്തിൻ്റെ റേസിങ് പിറ്റിൽ നിൽക്കുന്ന ഫോട്ടോ പങ്കു വച്ചിരിക്കുകയാണ്. എൻ്റെ ആത്മാവവിനെ കണ്ടെത്താനുള്ള വഴി കാണിച്ച് തന്നതിന് നന്ദിയെന്നാണ് മഞ്ജു ഫോട്ടോയിൽ കുറിച്ചിട്ടുള്ളത്. ”നമ്മുടെ ആത്മാവിനെ ഉണർത്തുന്ന കാര്യങ്ങൾ എങ്ങനെ കണ്ടെത്തണമെന്ന് കാണിച്ചുതന്നതിന് നന്ദി എ.കെ സാർ. കൂടാതെ നിങ്ങളുടെ റേസിംഗ് പിറ്റിലേക്ക് ഞങ്ങളെ ക്ഷണിക്കാനും അവിടുത്തെ ആവേശവും ഉദ്വേഗവും തൊട്ടടുത്ത് നിന്ന് നേരിട്ട് അനുഭവിക്കാൻ അനുവദിക്കാനും കാണിച്ച ആ മനസ്സിനും നന്ദി” കുറിപ്പിൽ ഇങ്ങനെ പറയുന്നു. Also read: “ഇവർ എന്നെക്കാൾ താഴെയല്ല, വാടാ..”; ആസിഫിനെയും ബേസിലിനെയും ചേർത്തുപിടിച്ച് മമ്മൂക്ക, കയ്യടിച്ച് ആരാധകർമഞ്ജു വാര്യർക്ക് യാത്രകളോടും വാഹനങ്ങളോടും കമ്പം ഉണ്ടാക്കിക്കൊടുത്തത് അജിത്തുമായുള്ള കൂട്ട് കെട്ടാണ്. നേരത്തെ അജിത്തിനൊപ്പം ഒരു ബൈക്ക് ട്രിപ്പിൽ പങ്കെടുത്തതിന് ശേഷമാണ് മഞ്ജു വാര്യർ സ്വന്തമായി ബിഎംഡബ്ല്യു ബൈക്ക് വാങ്ങിയത്. അജിത് കുമാറിന്റെ സാഹസികതയോടുള്ള താൽപ്പര്യമാണ് തന്നെയും ഇത്തരം കാര്യങ്ങളിലേക്ക് ആകർഷിച്ചതെന്ന് മഞ്ജു പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്.The post ഇനി തീ പാറും…’ആത്മാവിലേക്കുള്ള വഴികാട്ടിയതിന് നന്ദി’;തല അജിത്തിനൊപ്പം റേസിങ് പിറ്റിൽ മഞ്ജു appeared first on Kairali News | Kairali News Live.