കേരളത്തിൽ അടുത്ത മൂന്ന് മണിക്കൂറിൽ വിവിധ ജില്ലകളിൽ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ ഇടത്തരമോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.Also read: കാസർഗോഡ് കയർ ഫാക്ടറിയിൽ വൻ തീപിടിത്തം; തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നുകൂടാതെ തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (IMD) അറിയിച്ചു. രാത്രി 10 മണിക്ക് പുറപ്പെടുവിച്ച അറിയിപ്പ് പ്രകാരം അടുത്ത മൂന്ന് മണിക്കൂർ നേരത്തേക്കാണ് ഈ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.English Summary: Thunderstorms with light to moderate rain and gusty winds up to 40 km/h likely at one or two places in Pathanamthitta, Kottayam, and Idukki. Light rain expected at a few places in Thiruvananthapuram, Kollam, Ernakulam, Thrissur, Palakkad, Malappuram.The post കേരളത്തിൽ അടുത്ത 3 മണിക്കൂർ മഴയ്ക്കും കാറ്റിനും സാധ്യത; ഒൻപത് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം appeared first on Kairali News | Kairali News Live.