കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരളത്തിന് ലഭിക്കേണ്ട സഹായങ്ങള്‍ കേന്ദ്രം തിരസ്കരിച്ചു. ബിജെപിയെയും ആർഎസ്എസിനെയും അംഗീകരിക്കാത്തതിന്റെ പകയാണ് കേന്ദ്രം കേരളത്തോട് കാണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സസ്ഥാനത്തെ ആരോഗ്യ രംഗത്ത് വീഴ്ച വരുത്തുന്നവർക്കെതിരെ ഉചിതമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. നെടുമങ്ങാട് മണ്ഡലത്തിലെ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിന് സഹായ വാഗ്ദാനവുമായി നിരവധി രാഷ്ട്രങ്ങൾ മുന്നോട്ടുവന്നെങ്കിലും അതിനെയെല്ലാം കേന്ദ്രസർക്കാർ എതിർത്ത് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഗുജറാത്തിൽ ഇരു കൈകളും നീട്ടി സഹായം സ്വീകരിച്ച അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയാണ് ഇന്നത്തെ പ്രധാനമന്ത്രി. വയനാട് ദുരന്തബാധിതമേഖല പ്രധാനമന്ത്രി സന്ദർശിച്ചപ്പോ‍‍ള്‍ സഹായം കിട്ടുമെന്ന് പ്രതീക്ഷിച്ചു…എന്നാല്‍ കേരളത്തെ അവഗണിച്ചു. കേരളം ബിജെപിയെയും ആർഎസ്എസിനെയും അംഗീകരിക്കാത്തതിന്റെ പകയാണ് കേന്ദ്രം കാണിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.Also read:‘നാം തീർത്ത അതിജീവനത്തിന്റെ റിയൽ കേരള സ്റ്റോറി ലോകത്തിന് മാതൃകയാകും’;ടൗൺഷിപ്പ് താക്കോൽദാന ചടങ്ങിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രിസംസ്ഥാനത്ത് ആരോഗ്യ രംഗത്ത് പൊതുജനങ്ങൾക്കാണ് പ്രഥമ പരിഗണന.1893 കോടി രൂപ ചെലവിൽ ആണ് വഴയില -പഴകുറ്റി നാലുവരിപ്പാത നിർമ്മാണം. പുനരധിവാസ തുകയുടെ ആദ്യഘട്ട വിതരണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. നെടുമങ്ങാട് ജില്ല ആശുപത്രിയിൽ 83 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിക്കുന്ന പുതിയ ബിൽഡിങ്ങിന്റെ ഉദ്ഘാടനവും നടന്നു. നെടുമങ്ങാടിന്റെ സമഗ്ര വികസനത്തിന് ആണ് പുതിയ പദ്ധതികളെന്നും മുഖ്യമന്ത്രി പറഞ്ഞു.The post ബിജെപിയെയും ആർഎസ്എസിനെയും അംഗീകരിക്കാത്തതിന്റെ പകയാണ് കേന്ദ്രം കേരളത്തോട് കാണിക്കുന്നത്:മുഖ്യമന്ത്രി പിണറായി വിജയൻ appeared first on Kairali News | Kairali News Live.