കണ്ണൂര്‍ | കൗണ്‍സിലിങിനിടെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മോട്ടിവേഷല്‍ സ്പീക്കര്‍ അറസ്റ്റില്‍. മുഴക്കുന്ന് എടത്തൊട്ടി കൊട്ടയാടിലെ കുന്നത്ത് വീട്ടില്‍ കെ സി ഷാജു (59) വിനെയാണ് മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്. മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.നാല് മാസങ്ങള്‍ക്ക് മുമ്പായിരുന്നു സംഭവം. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലായി വിരമിച്ച ശേഷം ഹയര്‍ സെക്കന്‍ഡറി വകുപ്പ് കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസന്റ് കൗണ്‍സലിങ് സ്റ്റേറ്റ് ഫാക്കല്‍റ്റിയായി പ്രവര്‍ത്തിച്ചു വരികയാണ് ഷാജു.കണ്ണൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പിന് വേണ്ടി ബോധവത്കരണ ക്ലാസുകളും കൗണ്‍സലിങും നടത്തിയിരുന്നു.