കൊളംബോ കത്തും! സെമിയിലേക്ക് കുതിക്കാൻ ന്യൂസിലൻഡ്, തടയാൻ ലങ്ക

Wait 5 sec.

ലോകകപ്പ് സൂപ്പർ ഏട്ടിലെ നിർണായകമായ പോരാട്ടത്തിൽ നാളെ കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ ആതിഥേയരായ ശ്രീലങ്ക ന്യൂസിലൻഡിനെ നേരിടും. പാക്കിസ്ഥാനെതിരായ തങ്ങളുടെ ആദ്യ സൂപ്പർ എട്ടു മൽസരം മഴമൂലം മുടങ്ങിയതിനു പിന്നാലെ ഒരു പോയിന്റുമായാണ് ന്യൂസിലൻഡ് ആതിഥേയർക്കെതിരെ ഇറങ്ങുന്നത്.ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് വിജയവും ഒരു തോൽവിയും നേടി ശക്തമായ പ്രകടനം കാഴ്ചവെച്ച ടീമിന് ഇനിയുള്ള മത്സരങ്ങൾ നിർണ്ണായകമാണ്. ശ്രീലങ്കയെ അവരുടെ മണ്ണിൽ തോൽപ്പിച്ചാൽ സെമിഫൈനലിലേക്കുള്ള വഴി ഏറെക്കുറെ തുറന്നുകിട്ടും. സന്തുലിതമായ ന്യൂസീലൻഡ് ബാറ്റിംഗ് നിരയുടെ പ്രധാന കരുത്ത് ഓപ്പണറും വിക്കറ്റ് കീപ്പറുമായ ടിം സീഫർറ്റ് ആണ്. 4 മത്സരങ്ങളിൽ 173 റൺസ് അടിച്ചുകൂട്ടിയ താരം ടീമിന് മികച്ച തുടക്കങ്ങൾ നൽകുന്നുണ്ട്. അദ്ദേഹത്തിനൊപ്പം ഗ്ലെൻ ഫിലിപ്സും ഫോമിലേക്ക് തിരിച്ചെത്തിയ രചിന്ത രവീന്ദ്രയും കൂടിചേർന്നാൽ ഏത് ടീമും വെള്ളം കുടിക്കും. ബൗളിങ്ങിലും ടീം മോശമല്ല. പേസർമാരായ മാറ്റ് ഹെൻറിയും , ലോക്കി ഫർഗ്യൂസണും താളം കണ്ടെത്തിക്കഴിഞ്ഞു. നായകൻ സാറ്റ്നറിന്റെയും ഇഷ് സോധിയുടെയും കൈകളിൽ സ്പിൻ ഡിപ്പാർട്മെന്റും സുരക്ഷിതമാണ്.Also Read: മുംബൈയിൽ കരീബിയൻ ചുഴലിക്കാറ്റ്! തകർന്നടിഞ്ഞത് അനവധി റെക്കോർഡുകൾതുടർച്ചയായ രണ്ടു പരാജയങ്ങളുടെ ഭാരവുമായാണ് ശ്രീലങ്ക ഗ്രൗണ്ടിലെത്തുന്നത്. ആദ്യ സൂപ്പർ എറ്റ്സ് മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെയുള്ള തോൽവിക്കു ശേഷമെത്തുന്ന ടീമിന് വിജയത്തിൽ കുറഞ്ഞതൊന്നും മനസ്സിലില്ല. ബാറ്റിങ്ങിൽ പത്തും നിസാങ്കയും കുസൽ മേൻഡിസുമാണ് ടീമിന്റെ കരുത്ത്. ബൗളിങ്ങിൽ ഏറെ പ്രതീക്ഷ ഉയർത്തുന്നത് ഡുനിത് വെല്ലലാജയാണ്.പ്രേമദാസ സ്റ്റേഡിയം ഇതുവരെ ഈ ടൂർണമെന്റിൽ അഞ്ച് മത്സരങ്ങൾക്ക് വേദിയായിട്ടുണ്ട്. ഇതിൽ നാലു മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്ത് ടീം ജയിച്ചിട്ടുണ്ട്. ഇതുവരെ ടി 20-യിൽ 28 തവണ ഇരുടീമുകളും പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്. ഇതിൽ 16 തവണ കിവിസും 11 തവണ ശ്രീലങ്കയും വിജയിച്ചു. ലോകകപ്പ് പോരാട്ടങ്ങളിൽ ന്യൂസിലൻഡ് രണ്ടു തവണയും ശ്രീലങ്ക നാലു തവണയും വിജയം നേടി.The post കൊളംബോ കത്തും! സെമിയിലേക്ക് കുതിക്കാൻ ന്യൂസിലൻഡ്, തടയാൻ ലങ്ക appeared first on Kairali News | Kairali News Live.