നിയമസഭാ സാമാജികർക്കായി അത്യാധുനിക സജ്ജീകരണങ്ങളോടെ നിർമ്മിച്ച എം.എൽ.എ ഹോസ്റ്റലിലെ പമ്പ ബ്ലോക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. ചടങ്ങിൽ മാധ്യമ അവാർഡ് വിതരണവും അദ്ദേഹം നടത്തി. അംഗങ്ങളുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിന് പുതിയ ഇടം സഹായകരമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.Also read: വലിയങ്ങാടി അപകടം; മരിച്ച വ്യക്തികളുടെ കുടുംബങ്ങൾക്ക് മേയർ ഫണ്ടിൽ നിന്ന് അടിയന്തര സഹായമായി ഒരു ലക്ഷം രൂപയും പരിക്കേറ്റയാൾക്ക് 50,000 രൂപയും അനുവദിക്കും : മേയർ ഒ സദാശിവൻ1971-ൽ നിർമ്മിച്ച പഴയ ബ്ലോക്കുകളിലെ അസൗകര്യങ്ങൾ പരിഹരിക്കാനാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. കുടുംബസമേതം താമസിക്കുന്നതിനും ഓഫീസ് പ്രവർത്തനങ്ങൾക്കും അനുയോജ്യമായ രീതിയിലാണ് ഇതിന്റെ രൂപകൽപ്പന. 10 നിലകളിലായി 60 ഫ്ലാറ്റുകളാണ് പുതിയ ബ്ലോക്കിലുള്ളത്. ഓരോ ഫ്ലാറ്റിനും 1200 ചതുരശ്ര അടി വിസ്തീർണ്ണമുണ്ട്. രണ്ട് ബെഡ്റൂമുകൾ, ലിവിംഗ് ഏരിയ, അടുക്കള എന്നിവയ്ക്ക് പുറമെ സാമാജികർക്കായി പ്രത്യേക ഓഫീസ് മുറിയും സജ്ജീകരിച്ചിട്ടുണ്ട്.Also read: ‘തൃത്താലയിൽ വികസനോത്സവം തുടരുന്നു’; ഫേസ്ബുക്ക് പോസ്റ്റുമായി മന്ത്രി എം ബി രാജേഷ്പൂർണ്ണമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. സോളാർ ഊർജ്ജ സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്.2012-ൽ പ്ലാൻ ചെയ്ത ഈ പദ്ധതി 2023-ലാണ് നിർമ്മാണം ആരംഭിച്ചത്. നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ നിർമ്മാണം പൂർത്തിയാക്കാൻ സാധിച്ചു എന്നത് പദ്ധതിയുടെ വിജയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.The post എം.എൽ.എ ഹോസ്റ്റൽ ‘പമ്പ’ ബ്ലോക്ക് ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി; മാധ്യമ അവാർഡുകളും വിതരണം ചെയ്തു appeared first on Kairali News | Kairali News Live.