മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ ഡെസേർട്ട് ക്യാമ്പ്’ സംഘടിപ്പിച്ചു. സഖീറിലെ പ്രത്യേകം തയാറാക്കിയ ടെന്റിൽ നടന്ന പരിപാടിയിൽ ഏരിയ അബ്ദുശ്ശരീഫ് പി.പി അധ്യക്ഷത വഹിച്ചു. കേന്ദ്ര വൈസ് പ്രസിഡന്റ് സഈദ് റമദാൻ നദ്‌വി ‘റമദാൻ കാലയളവ് എങ്ങിനെ ഉപയോഗപ്പെടുത്താം’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. കേന്ദ്ര പ്രസിഡന്റ് എം.എം. സുബൈർ മുഖ്യാതിഥിയായിരുന്നു.യൂനുസ് കെ.പിയുടെ പ്രാർഥനയോടെ ആരംഭിച്ച പരിപാടിയിൽ ഏരിയ സെക്രട്ടറി യൂനുസ് രാജ് സ്വാഗതവും സമീർ ഹസൻ നന്ദിയും പറഞ്ഞു. പ്രവർത്തകരുടെ വിവിധ കലാപരിപാടികളും കുട്ടികൾക്കും സ്ത്രീകൾക്കുമായി വിവിധ മൽസരങ്ങളും അരങ്ങേറി. ക്യാമ്പ് കൺവീനർ മൂസ കെ. ഹസൻ പരിപാടികൾക്ക് നേതൃത്വം നൽകി. ഏരിയ വനിതാ വിഭാഗം പ്രസിഡന്റ് ഡോ. ഷെഹ്നാബിയുടെ നേതൃത്വത്തിലാണ് വനിതാ ടീം പരിപാടികൾ ഏകോപിപ്പിച്ചത്. ജുമൈൽ, ജൈസൽ, സുമയ്യ ഇർഷാദ് എന്നിവർ മൽസരങ്ങൾ നിയന്ത്രിച്ചു.The post ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ ഡെസേർട്ട് ക്യാമ്പ് സംഘടിപ്പിച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.