രഞ്ജി ട്രോഫി ഫൈനലിൽ ആദ്യ ദിനം ആധിപത്യം സ്ഥാപിച്ചു ജമ്മു കശ്മീര്‍. ഹൂബ്ലിയിലെ കെ.എസ്.സി.എ മൈതാനത്ത് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ജമ്മു കാശ്മീര്‍ ആദ്യ ദിവസത്തെ കളി അവസാനിച്ചപ്പോൾ ആദ്യ ഇന്നിങ്സില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സ് നേടി ശക്തമായ നിലയിലാണ്.കളിയുടെ ആരംഭത്തിൽ ഓപ്പണർ ഖമ്രാന്‍ ഇഖ്ബാല്‍ (6) പുറത്തായെങ്കിലും, യാവര്‍ ഹസന്‍ ഇന്നിങ്സിനെ താങ്ങി നിർത്തി. 150 പന്തിൽ 88 റൺസ് നേടിയ യാവര്‍ 13 ഫോറുകൾ നേടി മികച്ച ഇന്നിങ്സ് കളിച്ചു. എന്നാൽ ഇന്നത്തെ താരം 221 പന്തിൽ 117 റൺസ് നേടി പുറത്താകാതെ നിൽക്കുന്ന ശുഭം പുണ്ടിര്‍ ആണ്. നായകൻ പരാസ് ഡോഗ്ര 9 റൺസ് നേടിയ ശേഷം പരിക്കേറ്റ് റിട്ടയേർഡ് ഹർട്ട് ആയി മടങ്ങിയെങ്കിലും പിന്നീടെത്തിയ ഓൾ റൗണ്ടർ അബ്ദുല്‍ സമദ് 67 പന്തിൽ 52 റൺസോടെ ക്രീസിൽ തന്നെയുണ്ട്.Also Read: കൊളംബോ കത്തും! സെമിയിലേക്ക് കുതിക്കാൻ ന്യൂസിലൻഡ്, തടയാൻ ലങ്ക‘കര്‍ണാടകയ്ക്ക് വേണ്ടി പ്രസിദ്ധ് കൃഷ്ണ 16 ഓവറില്‍ 36 റണ്‍സ് വഴങ്ങി 2 വിക്കറ്റ് നേടി ശ്രദ്ധേയനായി. വിക്കറ്റ് നേടാൻ ആയില്ലെങ്കിലും 18 ഓവറിൽ വെറും 25 റൺസ് മാത്രം വഴങ്ങിയ വിജയകുമാര്‍ വ്യശാകും എതിരാളികളിൽ സമ്മർദ്ദം സൃഷ്ടിച്ചു.ആദ്യ ദിനം പൂര്‍ണമായും ജമ്മു കശ്മീരിന്റെ നിയന്ത്രണത്തിലായിരുന്നു. രണ്ടാം ദിനത്തിൽ വലിയ സ്കോർ ലക്ഷ്യമിട്ട് അവർ മുന്നേറുമ്പോൾ, മത്സരം തിരികെ പിടിക്കാൻ കര്‍ണാടകക്ക് തുടക്കത്തിൽ തന്നെ വിക്കറ്റുകൾ വേണം.The post രഞ്ജി ട്രോഫി ഫൈനലിൽ കർണാടകയ്ക്കെതിരെ ജമ്മു കശ്മീര് ശക്തമായ നിലയിൽ; ശുഭം പുണ്ടിറിനു സെഞ്ചുറി appeared first on Kairali News | Kairali News Live.