സാങ്കേതിക തകരാർ: ഏഴ് പേരുമായി പോയ ഹെലികോപ്റ്റർ ആൻഡമാൻ കടലിൽ തകർന്ന് വീണു; മുഴുവൻ പേരെയും രക്ഷപ്പെടുത്തി

Wait 5 sec.

ആൻഡമാൻ നിക്കോബാർ ദ്വീപിലെ മായാബന്ദറിന് സമീപം ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം. മധ്യ ആൻഡമാൻ ജില്ലയിലെ ശ്രീ വിജയപുരത്ത് നിന്ന് പറന്നുയർന്ന പവൻ ഹാൻസ് ഹെലികോപ്റ്ററാണ് രണ്ട് ജീവനക്കാരും ഒരു കുഞ്ഞുമുൾപ്പടെ ഉൾപ്പെടെ ഏഴ് പേരുമായി കടലിൽ തകർന്നുവീണത്. ഏഴുപേരെയും ഉടൻ തന്നെ രക്ഷപ്പെടുത്തി. ആർക്കും സാരമായ പരുക്കില്ലെന്നാണ് വിവരം.ചൊവ്വാഴ്ച രാവിലെ 8:45-ന് പോർട്ട് ബ്ലെയറിൽ നിന്ന് പുറപ്പെട്ട ഹെലികോപ്റ്ററിൽ 9:30-ഓടെ സാങ്കേതിക തകരാർ അനുഭവപ്പെടുകയും തുടർന്ന് കടലിൽ ക്രാഷ് ലാൻഡ് ചെയ്യുകയുമായിരുന്നു. കടലിൽ നിന്ന് രക്ഷപ്പെടുത്തിയ അഞ്ച് യാത്രക്കാരെയും രണ്ട് ജീവനക്കാരെയും മായബന്ദറിലെ ഡോ. രാജേന്ദ്ര പ്രസാദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ALSO READ; ഡിഎംകെയുടെ തട്ടകമായ പെരുമ്പൂരിൽ മത്സരിക്കാൻ വിജയ് എത്തുമോ?; പ്രമേയം പാസ്സാക്കി ടിവികെസാങ്കേതിക തകരാറിനെ തുടർന്ന് പൈലറ്റ് ബോധപൂർവ്വം കടലിൽ ലാൻഡ് ചെയ്യിച്ചതാണെന്നാണ് (controlled crash-landing) പ്രാഥമിക നിഗമനം. സംഭവത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദ്വീപുകൾക്കിടയിലുള്ള യാത്രകൾക്കും മെഡിക്കൽ എമർജൻസി ആവശ്യങ്ങൾക്കുമായി ഹെലികോപ്റ്റർ സേവനം നടത്തുന്ന പൊതുമേഖലാ സ്ഥാപനമായ പവൻ ഹാൻസിന്‍റെ ഉടമസ്ഥതയിലുള്ളതാണ് കോപ്റ്റർ.The post സാങ്കേതിക തകരാർ: ഏഴ് പേരുമായി പോയ ഹെലികോപ്റ്റർ ആൻഡമാൻ കടലിൽ തകർന്ന് വീണു; മുഴുവൻ പേരെയും രക്ഷപ്പെടുത്തി appeared first on Kairali News | Kairali News Live.