വീടുകളിലെത്തി ഓണ മധുരം നൽകാൻ മറക്കാതെ മണ്ണാര്‍ക്കാട് നഗരസഭയിലെ ഈ കൗണ്‍സിലര്‍മാർ; ഇത്തവണ നബിദിനത്തിന്റെ ഇരട്ടി മധുരം കൂടി

Wait 5 sec.

വീണ്ടുമൊരു ഓണക്കാലം എത്തിയിരിക്കുകയാണ്. പാലക്കാട് മണ്ണാര്‍ക്കാട് നഗരസഭയിലെ കൗണ്‍സിലര്‍മാരായ കളത്തില്‍ മന്‍സൂറും കെ റജീനയും വാര്‍ഡിലെ ജനങ്ങള്‍ക്ക് ഓണത്തിന് മധുരം നല്‍കാന്‍ ഇത്തവണയും മറന്നില്ല. ഇത്തവണ ഓണ മധുരം മാത്രമല്ല നബിദിനത്തിന്റെ ഇരട്ടി മധുരം കൂടിയാണ്.അതിരാവിലെ തന്നെ മണ്ണാര്‍ക്കാട് നഗരസഭയിലെ നാരങ്ങപ്പറ്റ, നായാടിക്കുന്ന് വാര്‍ഡുകളിലെ കൗണ്‍സിലര്‍മാര്‍ വീടുകളിലെത്തി. പ്രിയപ്പെട്ടവര്‍ക്കുള്ള ഓണം നബിദിന മധുരം നല്‍കാനാണ് കൗണ്‍സിലര്‍മാരായ കളത്തില്‍ മന്‍സൂറും കെ. റജീനയും എത്തിയത്. 1,100 ഓളം വീടുകളാണ് വാര്‍ഡുകളില്‍ ഉള്ളത്. എല്ലാ ഓണക്കാലത്തെയും പോലെ തന്നെ ജനങ്ങള്‍ കൗണ്‍സിലര്‍മാരെ സന്തോഷത്തോടെ സ്വീകരിച്ചു.Read Also: ഇതാ ഓണക്കാലത്ത് നാട്ടിലിറങ്ങുന്ന പുലികള്‍ക്ക് രൗദ്രഭാവം നല്‍കുന്ന കലാകാരൻ; നീലേശ്വരത്തെ രമേശനെ പരിചയപ്പെടാംഒരു ലിറ്റര്‍ പായസമാണ് ഈ കൗണ്‍സിലര്‍മാരുടെ ഓണസമ്മാനം. അതില്‍ ഇങ്ങനെ രണ്ടു വാക്യങ്ങളും ഉണ്ടായിരുന്നു; ‘എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഹൃദയം നിറഞ്ഞ ഓണം, നബിദിന ആശംസകള്‍’.Read Also: ഓണപ്പൂക്കളവും പൂക്കളും: അത്തംനാൾ മുതൽ തിരുവോണം വരെ മഹാബലിക്കൊരു പുഷ്പ പരവതാനിThe post വീടുകളിലെത്തി ഓണ മധുരം നൽകാൻ മറക്കാതെ മണ്ണാര്‍ക്കാട് നഗരസഭയിലെ ഈ കൗണ്‍സിലര്‍മാർ; ഇത്തവണ നബിദിനത്തിന്റെ ഇരട്ടി മധുരം കൂടി appeared first on Kairali News | Kairali News Live.