25 കോടി പോക്കറ്റിൽ എത്തിക്കാൻ തിരക്ക് കൂട്ടി ജനം; ഇതിനോടകം വിറ്റഴിഞ്ഞത് 32 ലക്ഷത്തിലധികം ഓണം ബംബർ ഭാഗ്യക്കുറികൾ

Wait 5 sec.

കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ ഓണം ബംബർ ഭാഗ്യക്കുറിക്ക് ഇത്തവണയും ലോട്ടറി കടകളിൽ വലിയ ഡിമാൻ്റ്. 32 ലക്ഷത്തിലധികം ടിക്കറ്റുകൾ ഇതിനോടകം തന്നെ വിറ്റുകഴിഞ്ഞു. 25 കോടിയാണ് ഒന്നാം സമ്മാനം. ടിക്കറ്റ് വില 500 രൂപയാണ്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകൾക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകൾക്കും നൽകുന്നു എന്നതാണ് തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ വലിയ പ്രത്യേകത. കൂടാതെ 5,000 മുതൽ 500 രൂപ വരെ സമ്മാനമായി നൽകുന്നുമുണ്ട്.ഓണക്കോടി, ഓണപ്പൂക്കളം, ഓണസദ്യ എന്നിവ പോലെ ഓണം ബംബറും മലയാളികളുടെ കൈയിലുണ്ടാകും. ഒന്നാം സമ്മാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും ഭാഗ്യക്കുറിയെടുക്കുന്നത്. 32 ലക്ഷത്തിലധികം ഭാഗ്യക്കുറി ഇതിനോടകം വിറ്റുപോയിട്ടുണ്ട്. ഓരോ ദിവസവും കടകളിൽ തിരക്കും വർദ്ധിക്കുന്നുണ്ട്.ALSO READ: ‘സത്യസന്ധതയുടെ ആൾ രൂപങ്ങളായ ആ രണ്ടുകുട്ടികൾക്ക് വീടൊരുങ്ങി, ഇതിനേക്കാൾ ആഹ്ലാദകരമായ മറ്റെന്ത് ഓണാഘോഷമാണുള്ളത്!’; ശ്രദ്ധനേടി മന്ത്രി എം ബി രാജേഷിന്റെ പോസ്റ്റ്ഇത്തവണയും പാലക്കാട് തന്നെയാണ് നിലവിൽ ഓണം ബംബർ വിൽപ്പനയിൽ ഒന്നാമതുള്ളത്. 25 കോടി ഒന്നാം സമ്മാനം ലഭിക്കുമെന്ന പ്രതീക്ഷയിൽ ഓരോ ആളുകളും ബംബർ എടുക്കാൻ എത്തുന്നത്. ജീവിതം മാറിമറിയാൻ പോകുന്ന ആ ഭാഗ്യവാൻ ആരാണെന്നറിയില്ല. പക്ഷെ ടിക്കറ്റെടുത്തവർ മനസിൽ കണക്കുകൂട്ടികഴിഞ്ഞു ബംബർ നറുക്കെടുപ്പിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച്. സെപ്റ്റംബർ 27-ന് ഉച്ചയ്ക്ക് രണ്ടു മണിക്കാണ് നറുക്കെടുപ്പ്.The post 25 കോടി പോക്കറ്റിൽ എത്തിക്കാൻ തിരക്ക് കൂട്ടി ജനം; ഇതിനോടകം വിറ്റഴിഞ്ഞത് 32 ലക്ഷത്തിലധികം ഓണം ബംബർ ഭാഗ്യക്കുറികൾ appeared first on Kairali News | Kairali News Live.