അനന്തപുരിയുടെ ചരിത്രത്തിൽ ആദ്യം; ഓണാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി ഇത്തവണ വര്‍ണാഭമായ ഡ്രോണ്‍ ഷോ

Wait 5 sec.

ഓണാഘോഷങ്ങള്‍ക്ക് പുതിയൊരു മാനം നല്‍കി തിരുവനന്തപുരത്ത് വര്‍ണാഭമായ ഡ്രോണ്‍ ഷോ ഒരുങ്ങുന്നു. തലസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു പ്രദര്‍ശനം നടക്കുന്നത്. സെപ്റ്റംബര്‍ അഞ്ച്, ആറ്, ഏഴ് തീയതികളില്‍ രാത്രി 8.45 മുതല്‍ 9.15 വരെയാണ് 2D, 3D രൂപങ്ങളില്‍ ഓണത്തിന്റെ സാംസ്‌കാരിക തനിമയും നവകേരളത്തിന്റെ വികസന സ്വപ്നങ്ങളും ചേര്‍ത്ത് ഡ്രോണ്‍ വെളിച്ചത്തില്‍ വിസ്മയം തീര്‍ക്കുക.1,000 ഡ്രോണുകളാണ് ഷോയില്‍ അണിനിരക്കുന്നത്. കിലോമീറ്ററുകള്‍ അകലെ നിന്ന് പോലും കാണാനാകുന്നതിനാല്‍, നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് ആളുകള്‍ക്ക് ഈ ആകാശ വിസ്മയത്തിന് സാക്ഷിയാകാം.Read Also: വീടുകളിലെത്തി ഓണ മധുരം നൽകാൻ മറക്കാതെ മണ്ണാര്‍ക്കാട് നഗരസഭയിലെ ഈ കൗണ്‍സിലര്‍മാർ; ഇത്തവണ നബിദിനത്തിന്റെ ഇരട്ടി മധുരം കൂടിഈ ഡ്രോണ്‍ ഷോയുടെ ഏറ്റവും പ്രധാന സവിശേഷത, മതസൗഹാര്‍ദ്ദത്തിന്റെ ഉജ്ജ്വല മാതൃകയായി നിലകൊള്ളുന്ന പാളയത്തെ പള്ളി, അമ്പലം, മോസ്‌ക് എന്നിവയുടെ ആകാശത്തിന് മുകളിലൂടെയാകും വര്‍ണക്കാഴ്ച ഒരുങ്ങുക എന്നതാണ്. ഇത് സ്‌നേഹത്തിന്റെയും ഒരുമയുടെയും ഏറ്റവും മനോഹരമായ ആകാശക്കാഴ്ചയായി മാറും. ഓണത്തിന്റെ യഥാര്‍ഥ സന്ദേശം ആകാശത്ത് ഉയര്‍ത്തിപ്പിടിക്കുന്ന ഈ ഡ്രോണ്‍ ഷോ, തിരുവനന്തപുരത്തെ ജനങ്ങള്‍ക്കും കേരളത്തിലെത്തുന്ന വിനോദസഞ്ചാരികള്‍ക്കും അവിസ്മരണീയമായ അനുഭവം സമ്മാനിക്കും.The post അനന്തപുരിയുടെ ചരിത്രത്തിൽ ആദ്യം; ഓണാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി ഇത്തവണ വര്‍ണാഭമായ ഡ്രോണ്‍ ഷോ appeared first on Kairali News | Kairali News Live.