പാലക്കാട്ട് വീട്ടിൽ പൊട്ടിത്തെറി; സഹോദരങ്ങൾക്ക് പരുക്ക്

Wait 5 sec.

പാലക്കാട് | പാലക്കാട് പുതുനഗരത്തെ വീട്ടില്‍ പൊട്ടിത്തെറി. മാങ്ങോട് ലക്ഷംവീട് നഗറിലെ വീട്ടിലുണ്ടായ പൊട്ടിത്തെറിയില്‍ സഹോദരങ്ങള്‍ക്ക് പരുക്കേറ്റു. ഷെരീഷ്, ഷഹാന എന്നിവര്‍ക്കാണ് പരുക്കേറ്റത്.ഷഹാനയുടെ ഭര്‍ത്താവിൻ്റെ ബന്ധുവിൻ്റെ വീട്ടിലാണ് സ്‌ഫോടം നടന്നത്. എന്നാല്‍ വീട്ടിലെ ഗ്യാസ് സിലിൻഡറേ, ഇലക്ടോണിക് ഉപകരണങ്ങളോ അല്ല പൊട്ടിത്തെറിച്ചതെന്ന് പോലീസ് അറിയിച്ചതോടെ സംഭവത്തില്‍ ദുരൂഹതയുയർന്നു. ബോംബ് സ്‌ക്വാഡും ഫൊറന്‍സിക് ഉദ്യോഗസ്ഥരും ഉടന്‍ സ്ഥലത്ത് എത്തും.