ഓണം കെങ്കേമമായി ആഘോഷിക്കുകയാണ് ലോകത്തെമ്പാടുമുള്ള മലയാളികള്‍. മലയാളി എവിടെയാണെങ്കിലും ഓണം ആഘോഷിക്കും. ഇപ്പോഴിതാ ഫുട്ബോള്‍ ലോകത്തും ഗംഭീര രീതിയില്‍ ഓണം ആഘോഷിക്കുകയാണ്. മലയാളികളുടെ വലിയ ഫാന്‍ബേസുള്ള യൂറോപ്യന്‍ ക്ലബുകള്‍ ഓണാശംസ നേര്‍ന്ന് രംഗത്തെത്തി. മലയാളികൾ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്ന ഫേസ്ബുക്കിലാണ് പല ക്ലബുകളും ഓണാശംസ നേർന്നത്.പ്രീമിയര്‍ ലീഗിലെ ലിവര്‍പൂള്‍, ടോട്ടനം ഹോട്ട്സ്പര്‍, മാഞ്ചസ്റ്റര്‍ സിറ്റി തുടങ്ങിയ ക്ലബുകള്‍ തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജുകളില്‍ ഓണാശംസകള്‍ നേര്‍ന്നു. ചില ക്ലബുകള്‍ മലയാളത്തില്‍ തന്നെ ആശംസയര്‍പ്പിച്ചു. സ്നേഹം നിറഞ്ഞ ഓണാശംസകള്‍ എന്നായിരുന്നു ടോട്ടനം ഹോട്സ്പറിന്റെ മലയാളത്തിലുള്ള ആശംസ.Read Also: ഗ്രൗണ്ടില്‍ വിങ്ങിപ്പൊട്ടി മെസ്സി, ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് ജയംഫിഫ വേള്‍ഡ് കപ്പ് എന്ന ഫിഫയുടെ ഔദ്യോഗിക പേജിലും ഓണാശംസാ പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. ഓണം വന്നേ, ഏവര്‍ക്കും തിരുവോണാശംസകള്‍ എന്നായിരുന്നു പോസ്റ്റ്.News Summary: Malayalis all over the world are celebrating Onam with great enthusiasm. No matter where a Malayali is, they will celebrate Onam.The post ഫുട്ബോള് മൈതാനത്തും ഓണം മൂഡ്; മലയാളികള്ക്ക് ആശംസ നേര്ന്ന് ഇംഗ്ലീഷ് ക്ലബുകള് appeared first on Kairali News | Kairali News Live.