കസ്റ്റഡി മര്‍ദനം: മര്‍ദിച്ചവര്‍ കാക്കി ധരിച്ച് വീടിനു പുറത്തിറങ്ങില്ല; ഭീഷണിയുമായി വി ഡി സതീശന്‍

Wait 5 sec.

കുന്നംകുളം | യൂത്ത് കോണ്‍ഗ്രസ്സ് നേതാവിന് കസ്റ്റഡിയില്‍ മര്‍ദനമേറ്റ സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ ഭീഷണിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മര്‍ദിച്ചവര്‍ കാക്കി ധരിച്ച് വീടിനു പുറത്തിറങ്ങില്ലെന്ന് സതീശന്‍ ഭീഷണി മുഴക്കി.ഇതുവരെ കാണാത്ത സമരം കേരളം കാണും. കുന്നംകുളം കസ്റ്റഡി മര്‍ദനത്തിലാണ് പ്രതികരണം.മര്‍ദനമേറ്റ വി എസ് സുജിത്തിനെ വീട്ടില്‍ ചെന്നു കണ്ട ശേഷമാണ് സതീശന്‍ പ്രസ്താവന നടത്തിയത്.