ഓണക്കാലത്ത് മലയാളി കുടിച്ചു തീർത്തത് റെക്കോർഡ് മദ്യം; ഉത്രാട ദിനത്തിൽ മാത്രം വിറ്റത് 137കോടിയുടെ മദ്യം, കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ

Wait 5 sec.

ദില്ലി: സംസ്ഥാനത്ത് ഓണക്കാല മദ്യവിൽപ്പനയിൽ റെക്കോർഡ് നേട്ടം. ഉത്രാടം വരെയുളള പത്തു ദിവസത്തെ മദ്യവിൽപ്പനയിലാണ് കഴിഞ്ഞ വർഷത്തേക്കാള്‍ വർദ്ധനവുണ്ടായത്. 826 കോടിയുടെ വിൽപ്പനയാണ് ഓണനാളുകളിൽ നടന്നത്. കഴിഞ്ഞ വർഷം ഇതേ സമയം 776 കോടിയുടെ മദ്യമാണ് വിറ്റത്. ഉത്രാട ദിനത്തിൽ മാത്രം 137 കോടിയുടെ മദ്യം വിറ്റു. കഴിഞ്ഞ വർഷം ഉത്രാട ദിനത്തിൽ 126 കോടിയുടെ മദ്യമാണ് വിറ്റത്. ആറു ഷോപ്പുകളിൽ ഒരു കോടിക്കു മുകളിലാണ് വിൽപ്പന. മനോരമ ജംഗ്ഷനിൽ സൂപ്പർ പ്രീമിയം ഷോപ്പിൽ പോലും 67 ലക്ഷം രൂപയുടെ വിൽപ്പന നടന്നു. കഴിഞ്ഞ വർഷത്തെ വിൽപ്പനയേക്കാള്‍ അഞ്ചുമടങ്ങ് വിൽപ്പനയുണ്ടായി. കരനാഗപ്പള്ളി ഔട്ട് ലെറ്റിലാണ് ഏറ്റവും കൂടുതൽ മദ്യം വിറ്റത്. കൊല്ലം ആശ്രാമവും എടപ്പാള്‍ ഔട്ട് ലെറ്റുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. ഉപഭോക്താക്കള്‍ക്ക് മദ്യം വാങ്ങാൻ സൗകര്യമുള്ള ഔട്ട് ലെറ്റുകള്‍ ഒരുക്കിയതും കൂടുതൽ ബ്രാൻഡുകള്‍ വിപണയിലിറക്കിയതുമാണ് വിൽപ്പന കൂട്ടിയതെന്ന് ബെവ്ക്കോ എംഡി ഹർഷിത അത്തല്ലൂരി പറഞ്ഞു.