കുളത്തൂപ്പുഴയിൽ ജീപ്പ് നിയന്ത്രണം വിട്ട് അപകടം: ഒരു മരണം

Wait 5 sec.

കൊല്ലം: കുളത്തൂപ്പുഴയിൽ ജീപ്പ് നിയന്ത്രണം നഷ്ടപ്പെട്ട് ഉണ്ടായ അപകടത്തില്‍ ഒരു മരണം. ആര്യങ്കാവ് നെടുമ്പാറ സ്വദേശികൾ സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽപ്പെട്ടത്.കുളത്തുപ്പുഴ മാർത്താണ്ടൻ കരയിലായിരുന്നു അപകടം സംഭവിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് ഇലക്ട്രിക്ക് പോസ്റ്റിലേക്ക് ഇടിച്ചാണ് അപകടമുണ്ടായത്. എട്ടുപേരാണ് ജീപ്പിലുണ്ടായിരുന്നത്. അപകടത്തില്‍ ജീപ്പിലുണ്ടായിരുന്ന അറുപത്തിയഞ്ചുകാരിയായ ഓമന ആണ് മരിച്ചത്.Also Read: തിരുവോണനാളിൽ ക്രൂരത; പത്തനംതിട്ടയിൽ ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കിഅപകട സ്ഥലത്തെത്തിയ പ്രദേശവാസികള്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയും പരുക്കേറ്റവരെ ആശുപത്രിയിലേക്ക് എത്തിക്കുകയും ചെയ്തു. പരുക്കേറ്റ മറ്റുള്ളവരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അതേസമയം, കോഴിക്കോട് മാവൂരിന് സമീപം പെരുവയലിൽ സ്കൂട്ടർ ഇടിച്ച് വഴിയാത്രക്കാരി മരിച്ചു. പെരുവയലിന് സമീപം കോഴിക്കോട് റോഡിൽ ആയിരുന്നു അപകടം. ചെറൂപ്പ സ്വദേശിനി പുനത്തിൽ നബീസയാണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് അപകടം സംഭവിച്ചത്.News Summary: A tragic accident in Kulathupuzha claimed one life after a jeep carrying Aryankavu Nedumpara residents lost control and crashed.The post കുളത്തൂപ്പുഴയിൽ ജീപ്പ് നിയന്ത്രണം വിട്ട് അപകടം: ഒരു മരണം appeared first on Kairali News | Kairali News Live.