വിരമിക്കല്‍ സൂചന നല്‍കി മെസി; അടുത്ത ലോകകപ്പിന് മുന്‍പ് ദേശീയ ജഴ്‌സി ഊരിയേക്കും

Wait 5 sec.

അടുത്ത വര്‍ഷം യു എസിലും കാനഡയിലും മെക്‌സിക്കോയിലുമായി നടക്കുന്ന ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന് മുന്‍പാകെ വിരമിക്കുമെന്ന സൂചന നല്‍കി അര്‍ജന്റൈന്‍ ഇതിഹാസ താരം ലയണല്‍ മെസി. ബ്യൂണസ് അയേഴ്‌സില്‍ സ്വന്തം നാട്ടിലെ ദേശീയ ജഴ്‌സിയിലുള്ള അവസാന ഔദ്യോഗിക മത്സരത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മെസി രണ്ട് ഗോള്‍ അടിച്ച മത്സരത്തില്‍ വെനസ്വേലക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളിന് അര്‍ജന്റീന ജയിച്ചിരുന്നു.മറ്റൊരു ലോകകപ്പ് കളിക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും പ്രായം കണക്കിലെടുക്കുമ്പോള്‍ അങ്ങനെ വിചാരിക്കാനേ തരമുള്ളൂവെന്നും അദ്ദേഹം മത്സരശേഷം പറഞ്ഞു. ദിവസം കഴിയും തോറും നല്ലത് തോന്നിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍, എല്ലാത്തിലുമുപരി എന്നോട് എനിക്ക് സത്യസന്ധത പുലര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.Read Also: ഫുട്‌ബോള്‍ മൈതാനത്തും ഓണം മൂഡ്; മലയാളികള്‍ക്ക് ആശംസ നേര്‍ന്ന് ഇംഗ്ലീഷ് ക്ലബുകള്‍നിലവില്‍ 38 വയസ്സുണ്ട് മെസിക്ക്. 2026ലെ ലോകകപ്പ് ആരംഭിക്കുമ്പോള്‍ 39ാം ജന്മദിനത്തിന് 13 ദിവസം മാത്രമേ ബാക്കിയുണ്ടാകൂ. നിലവില്‍ ലോകകപ്പ് ചാമ്പ്യന്മാരാണ് അര്‍ജന്റീന.Key Words: lionel messi, world cupThe post വിരമിക്കല്‍ സൂചന നല്‍കി മെസി; അടുത്ത ലോകകപ്പിന് മുന്‍പ് ദേശീയ ജഴ്‌സി ഊരിയേക്കും appeared first on Kairali News | Kairali News Live.