മഹാരാഷ്ട്ര: മുംബൈയിലെ പല ഭാഗങ്ങളിലും ഓണദിനത്തിൽ രാവിലെ മുതൽ കനത്ത മഴയാണ്. മുംബൈയിലെ മലയാളി ക്ഷേത്രങ്ങളിലെല്ലാം രാവിലെ മുതൽ പെരുമഴയിലും കുട ചൂടി മലയാളി കുടുംബങ്ങൾ ഓണത്തിൻ്റെ ഐശ്വര്യത്തിലേക്ക് ദേവപ്രസാദം പകരാൻ എത്തിയിരുന്നു.ജന്മനാടിന്റെ പൊന്നോണത്തെ കുടയോടൊപ്പം നെഞ്ചോട് ചേർത്തു കൊണ്ട് അവർ നഗരത്തിലെ ക്ഷേത്രങ്ങളിലേക്ക് പുലർച്ചെ തന്നെ ഒഴുകിയെത്തി.Also Read: ഐപിഎല്‍ മത്സരങ്ങള്‍ സ്റ്റേഡിയത്തില്‍ കാണാന്‍ പോക്കറ്റ് കീറേണ്ടി വരും; ജിഎസ്ടിയിലെ പുതിയ മാറ്റങ്ങൾ ക്രിക്കറ്റ് പ്രേമികളെ ബാധിക്കുന്നത് ഇങ്ങനെഇന്ന് പ്രവർത്തി ദിവസമായിരുന്നിട്ടും മഹാരാഷ്ട്രയിലെ മലയാളി ക്ഷേത്രങ്ങളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഓണക്കോടിയെല്ലാം മഴയിൽ നനഞ്ഞെങ്കിലും ഓണാവേശം നനയാതെ സൂക്ഷിക്കുകയാണ് മലയാളികൾ.Also Read: തിരുവോണ നാളില്‍ അമ്മത്തൊട്ടിലിന് ‘പുത്രി സൗഭാഗ്യം’; അവൾ ഇനി തുമ്പയെന്ന് അറിയപ്പെടുംപരസ്പരം ഓണവിശേഷങ്ങൾ പങ്കിട്ടും സൗഹൃദം പുതുക്കിയുമാണ് ഓണദിനത്തിന്റെ രാവിലെ കണ്ടുമുട്ടിയ എല്ലാവരും പിരിഞ്ഞത്. ഓണത്തിൻ്റെ ഉത്സാഹത്തിലേക്ക് കസവു മുണ്ടും പട്ടുസാരിയും ഉടുത്തിറങ്ങുന്ന കാഴ്ച നഗരത്തിന് മലയാളത്തിൻ്റെ ഗന്ധം പകരുന്നു.The post മഴയിലും ചോരാത്ത ഓണാവേശത്തിൽ മുംബൈ appeared first on Kairali News | Kairali News Live.