ചങ്ങാടത്തിന്റെ കയര്‍ പൊട്ടി അപകടം; ഒഴുകിപ്പോയവരെ രക്ഷിച്ച് ഓട്ടോ ഡ്രൈവര്‍മാര്‍

Wait 5 sec.

നിലമ്പൂര്‍ | നിലമ്പൂരില്‍ ആദിവാസികള്‍ ഒഴുക്കില്‍പ്പെട്ടു. പുഴ കടക്കുന്നതിനിടെ ചങ്ങാടത്തിന്റെ കയര്‍ പൊട്ടിയാണ് അപകടം. പുന്നപ്പുഴ കടക്കുമ്പോഴാണ് സംഭവം.വഴിക്കടവ് പുഞ്ചക്കൊല്ലി അളക്കല്‍ നഗറുകളിലെ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരാണ് പുഴയില്‍ വീണത്. അപകടത്തില്‍പ്പെട്ടവര്‍ 25 മീറ്റര്‍ ദൂരം ഒഴുകിപ്പോയി.സ്ഥലത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍മാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.