കൊച്ചി | എറണാകുളം പെരുമ്പാവൂരില്‍ നബിദിനാഘോഷത്തിനിടെ കുഴഞ്ഞുവീണ് മദ്റസാ അധ്യാപകൻ മരിച്ചു. കണ്ടന്തറ ഒർണ ശറഫുൽ ഇസ്ലാം മദ്റസ അധ്യാപകനും വല്ലം കൊച്ചങ്ങാടി അണ്ടേത്ത് വീട്ടിൽ ഹമീദിന്റെ മകനുമായ സുബൈർ മൗലവിയാണ് (53) മരിച്ചത്. കുട്ടികളുടെ കലാപരിപാടികൾ നടക്കുന്നതിനിടെ ഇന്നലെ രാത്രി ഒമ്പതോടെയാണ് സംഭവം.ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ശംല. മക്കൾ: സരീർ, സഹീർ, സജന. ഖബറടക്കം സൗത്ത് വല്ലം ജമാഅത്ത് ഖബർസ്ഥാനിൽ നടത്തി.