മൗത്ത് പബ്ലിസിറ്റിയിലൂടെ ഹിറ്റായ സു ഫ്രം സോ ഓടിടിയിലേക്ക്

Wait 5 sec.

കന്നഡ സിനിമയായ സു ഫ്രം സോ 2025 ലെ ഏറ്റവും വലിയ കന്നഡ ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നാണ്. നിശബ്ദമായി തിയേറ്ററുകളിലേക്ക് എത്തിയ സിനിമ പ്രേക്ഷക പ്രതികരണത്തിലൂടെ ഹിറ്റായി മാറുകയായിരുന്നു. ജൂലൈ 25 ന് പുറത്തിറങ്ങിയ ചിത്രം കേരളത്തിലുള്‍പ്പെടെ പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. ചിത്രത്തിന് നിരവധി നിരൂപക പ്രംശസയും ലഭിച്ചിരുന്നു.റിപ്പോർട്ടുകൾ പ്രകാരം സെപ്തംബര്‍ അഞ്ചിനാണ് ചിത്രം സ്ട്രീം ചെയ്യുക. ജിയോ ഹോട്ട്സ്റ്റാറാണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശങ്ങള്‍ നേടിയിരിക്കുന്നത്. വൈകുന്നേരം റിലീസ് ചെയ്തേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ചിത്രം ഇന്ന് റിലീസ് ചെയ്യുകയാണെങ്കില്‍ തിരുവോണത്തിനും ഈദ്-ഇ-മിലാദിനും ജിയോ ഹോട്ട്സ്റ്റാര്‍ പ്രേക്ഷകര്‍ക്ക് നല്‍കുന്ന വിരുന്നായി അത് മാറും.Also Read: ആസിഫ് അലി – അപർണ ബാലമുരളി കോംബോ ഒന്നിക്കുന്ന ജീത്തു ജോസഫ് ചിത്രം: ‘മിറാഷി’ ൻ്റെ റിലീസ് തീയതി പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍100 കോടി ക്ലബ്ബിൽ ഇടം പിടിച്ച ചിത്രത്തിന്റെ കളക്ഷൻ 120 കോടിരൂപയാണ്. ജെ പി തുമിനാട് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് നടനും സംവിധായകനുമായ രാജ് ബി ഷെട്ടിയാണ്.The post മൗത്ത് പബ്ലിസിറ്റിയിലൂടെ ഹിറ്റായ സു ഫ്രം സോ ഓടിടിയിലേക്ക് appeared first on Kairali News | Kairali News Live.