കേരള ക്രിക്കറ്റ് ലീഗ് സെമി ഫൈനൽ മത്സരങ്ങൾ ഇന്ന് നടക്കും. ഉച്ചയ്ക്ക് 2.30 ന് ഏരീസ് കൊല്ലം സെയിലെഴ്സും തൃശൂർ ടൈറ്റൻസും ഏറ്റുമുട്ടുന്നതായിരിക്കും. വൈകിട്ട് 6.45ന് കൊച്ചി ബ്ലൂ ടൈഗേഴ്സ് – കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെ നേരിടും. തിരുവനന്തപുരം ഗ്രീൻഫീല്‍ഡ് ഇൻ്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ രണ്ട് മത്സരങ്ങ‍ളാണ് ഇന്ന് നടക്കുന്നത്.നിർണായകമത്സരത്തിൽ ആലപ്പി റിപ്പിൾസിനെ നാലുവിക്കറ്റിന് തോൽപ്പിച്ചാണ് ഏരീസ് കൊല്ലം സെയിലെഴ്സ് സെമി ഫൈനല്‍ ഉറപ്പിച്ചത്. കൊച്ചി ബ്ലൂ ടൈഗേഴ്സ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്, തൃശ്ശൂർ ടൈറ്റൻസ് എന്നീ ടീമുകൾ നേരത്തേ തന്നെ സെമിഫൈനൽ ഉറപ്പിച്ചിരുന്നു. ഞായറാഴ്ച വൈകീട്ട് 6.45-നാണ് ഫൈനൽ.ALSO READ: ഐപിഎല്‍ മത്സരങ്ങള്‍ സ്റ്റേഡിയത്തില്‍ കാണാന്‍ പോക്കറ്റ് കീറേണ്ടി വരും; ജിഎസ്ടിയിലെ പുതിയ മാറ്റങ്ങൾ ക്രിക്കറ്റ് പ്രേമികളെ ബാധിക്കുന്നത് ഇങ്ങനെThe post ക്രിക്കറ്റ് ക്രീസിൽ ഇന്ന് പോരാട്ടത്തിന്റെ പൊന്നോണം: കേരള ക്രിക്കറ്റ് ലീഗ് സെമി ഫൈനൽ മത്സരങ്ങൾ ഇന്ന് നടക്കും appeared first on Kairali News | Kairali News Live.