തിരുവോണ ദിവസം സദ്യ ഒരുക്കാനുള്ള വിഭവങ്ങളുമായി തിരുവോണത്തോണി ആറന്മുള പാർത്ഥ സാരഥി ക്ഷേത്രത്തില്‍ എത്തി. വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെ തിരുവോണ തോണിയെ സ്വീകരിക്കാൻ പുലർച്ചെ മുതൽ നൂറുകണക്കിന് ആളുകളാണ് കാത്തുനിന്നത്.മങ്ങാട്ട് ഇല്ലത്തെ അനൂപ് നാരായണൻ ഭട്ടതിരിയാണ് ഇത്തവണ തോണി യാത്രയ്ക്ക് നേതൃത്വം നല്‍കിയത്. ഉരലില്‍ കുത്തിയെടുത്ത നെല്ലില്‍ നിന്നുള്ള അരിയാണ് തോണിയില്‍ കയറ്റുന്നത്. മറ്റ് വിഭവങ്ങളും പ്രദേശവാസികള്‍ കൃഷി ചെയ്ത് തയായറാക്കിയവയാണ്.ALSO READ: മിൽമയ്ക്ക് ‘ഓണം ബംപർ’; ശബരിമലയിലേക്ക് 170 ടണ്‍ നെയ്യിൻ്റെ കരാര്‍, വിറ്റുവരവിലും സര്‍വകാല റെക്കോര്‍ഡ്The post സദ്യ ഒരുക്കാനുള്ള വിഭവങ്ങളുമായി തിരുവോണത്തോണി പാർത്ഥ സാരഥി ക്ഷേത്രത്തിലെത്തി appeared first on Kairali News | Kairali News Live.