മുംബൈ സാന്താക്രൂസ് ബി എസ് എൻ എല്‍ സംസ്ഥാന മേധാവിയുടെ ഓഫീസിൽ വേറിട്ട ഓണാഘോഷം. മലയാളി ജീവനക്കാരെ അതിഥികളാക്കി ഇതര ഭാഷക്കാർ ഓണാഘോഷം സംഘടിപ്പിച്ചത് കൗതുക കാഴ്ചയായി മാറി. ബിഎസ്എൻഎൽ മഹാരാഷ്ട്ര സർക്കിൾ ചീഫ് ജനറൽ മാനേജർ ഹരീന്ദ്രകുമാറും വിശിഷ്ടാതിഥികളും പരിപാടി ഉദ്ഘാടനം ചെയ്തു.ടി. കെ. ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഓണാഘോഷ കമ്മിറ്റി ജനറൽ കൺവീനർ വി പി ശിവകുമാർ സ്വാഗതം പറഞ്ഞു. മലയാളി വനിതകളും ഇതര ഭാഷ ജീവനക്കാരികളും ചേർന്ന് അവതരിപ്പിച്ച തിരുവാതിര ഓണാഘോഷ പരിപാടിയിൽ വേറിട്ട് നിന്നു. ഓണത്തിന്റെ ഐതീഹ്യം സന്ദേശമായി ടെലികോം സർക്കിൾ ഓഫീസ് മലയാളി കമ്മ്യൂണിറ്റി അംഗം അനിതാ രാധാകൃഷ്ണൻ നൽകിയത് ഇതര ഭാഷക്കാർക്ക് ഓണാഘോഷത്തിന്റെ പ്രസക്തി പകർന്ന് നൽകി.ALSO READ: ‘താനേ താളം പിടിപ്പിക്കും ഈ ആറന്മുള വഞ്ചിപ്പാട്ട്’; താളം പിടിച്ച് മന്ത്രിയും മേയറും എംപിയും, വീഡിയോഓണാഘോഷത്തിലെ മലയാളമറിയാത്ത മാവേലിയും നാദസ്വര തകിൽ വാദ്യവും ഓണാവേശത്തെ വാനോളം ഉയർത്തി. ലോകത്തുള്ള എല്ലാ മലയാളികളും ദേശ ഭാഷ മത വ്യത്യാസമില്ലാതെ ഒത്തൊരുമയോടെ ആഘോഷിക്കുന്ന ദേശീയ ഉത്സവമാണ് ഓണമെന്ന് ബി എസ് എൻ എല്‍ മഹാരാഷ്ട്ര സംസ്ഥാന മേധാവി ഹരീന്ദ്ര കുമാർ പറഞ്ഞു.The post മലയാളി ജീവനക്കാരെ അതിഥികളാക്കി ഓണാഘോഷം സംഘടിപ്പിച്ച് ഇതര ഭാഷക്കാർ; വ്യത്യസ്തമായി മുംബൈയിലെ ഓണം appeared first on Kairali News | Kairali News Live.