മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രം സാമ്രാജ്യം 4K ഡോൾബി അറ്റ്മോസ് പതിപ്പ് തീയറ്ററുകളിലേക്ക്. ആരിഫാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അജ്മൽ ഹസ്സൻ നിർമിച്ച ചിത്രം ജോമോൻ ആണ് സംവിധാനം ചെയ്തത്. ചിത്രം സെപ്തംബർ 19ന് റീറിലീസ് ചെയ്യും.അലക്സാണ്ടർ എന്ന അധോലോക നായകനെയാണ് നടൻ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രം. തൊണ്ണൂറുകളിലെ ഏറ്റവും മികച്ച സ്റ്റൈലിഷ് ചിത്രമെന്ന ഖ്യാതി നേടിയ സാമ്രാജ്യം വിവിധ ഭാഷകളിൽ ഡബ്ബ് ചെയ്യപ്പെടുകയും റീമേക്ക് ചെയ്യപ്പെടുകയും ചെയ്തിരുന്നു.മമ്മൂട്ടിയെ സ്റ്റൈലിഷ് നായകനായി അവതരിപ്പിച്ച ചിത്രം മേക്കിങ് മികവ് കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗാനങ്ങൾ ഇല്ലാതെ, ഇളയരാജ പശ്ചാത്തല സംഗീതം മാത്രം നൽകിയ ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. വിൻസെന്റ് കാമറ ചലിപ്പിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത് കെ പി ഹരിഹരപുത്രനാണ്.ALSO READ: ആസിഫ് അലി – അപർണ ബാലമുരളി കോംബോ ഒന്നിക്കുന്ന ജീത്തു ജോസഫ് ചിത്രം: ‘മിറാഷി’ ൻ്റെ റിലീസ് തീയതി പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍മമ്മൂട്ടിക്കൊപ്പം മധു, ക്യാപ്റ്റൻ രാജു, അശോകൻ, വിജയരാഘവൻ, ശ്രീവിദ്യ, സോണിയ, സത്താർ, ജഗന്നാഥ വർമ്മ, സാദിഖ്, സി ഐ പോൾ, ബാലൻ കെ നായർ, പ്രതാപചന്ദ്രൻ, ജഗന്നാഥൻ, ഭീമൻ രഘു, പൊന്നമ്പലം, വിഷ്ണുകാന്ത്, തപസ്യ എന്നിവരും ചിത്രത്തിലുണ്ട്. The post 35 വർഷത്തിനുശേഷം അലക്സാണ്ടറിന്റെ റീ എൻട്രി; ‘സാമ്രാജ്യം’ 4K ഡോൾബി അറ്റ്മോസ് പതിപ്പ് തീയറ്ററുകളിലേക്ക് appeared first on Kairali News | Kairali News Live.