കൈ നിറച്ചോണം! അടുക്കള നിറച്ച് കണ്‍സ്യൂമർഫെഡ് ഓണം സഹകരണ വിപണി

Wait 5 sec.

ഓണക്കാല വിലകയറ്റത്തിന് തടയിടാന്‍ സഹകരണ വകുപ്പിന് കീഴിലെ കണ്‍സ്യൂമർഫെഡ് ഓണം സഹകരണ വിപണിക്ക് മികച്ച പ്രതികരണം. കോഴിക്കോട് കണ്‍സ്യൂമര്‍ഫെഡിലാണ് ഓണം സഹകരണ വിപണിക്ക് മികച്ച പ്രതികരണം ലഭിച്ചത്. നിരവധി പേരാണ് സാധനങ്ങൾ വാങ്ങാൻ ഇവിടെ എത്തിയത്. ഓണവിപണിയിലെ വിലക്കയറ്റം പിടിച്ച് നിർത്താനും അവശ്യസാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കാനും സംസ്ഥാന സഹകരണവകുപ്പ് മുഖേനയാണ് കൺസ്യൂമർഫെഡ് ഓണച്ചന്തകൾ ആരംഭിച്ചത്.ജയ, കുറുവ, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയർ, കടല, തുവരപ്പരിപ്പ്, വൻപയർ, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിങ്ങനെ 13 ഇന സാധനങ്ങളാണ് ഓണച്ചന്തയില്‍ ലഭ്യമാക്കിയത്. സർക്കാർ സബ്സിഡിയോടെ 30 മുതൽ 50% വരെ വിലക്കുറവിലാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയത്. റേഷൻ കാർഡ് മുഖേനെയായിരുന്നു വിതരണം.ALSO READ: സദ്യ ഒരുക്കാനുള്ള വിഭവങ്ങളുമായി തിരുവോണത്തോണി പാർത്ഥ സാരഥി ക്ഷേത്രത്തിലെത്തിഅവശ്യസാധങ്ങൾ വില കുറച്ച് ലഭിച്ചതിൻ്റെ സന്തോഷത്തിലാണ് ജനങ്ങൾ. ജില്ലകളിൽ ത്രിവേണി സൂപ്പർമാർക്കറ്റുകളിലും സഹകരണസംഘങ്ങൾ വഴിയും നിത്യോപയോഗ സാധനങ്ങൾ ജനങ്ങളിലെത്തിക്കുവാൻ സഹകരണ വിപണിക്ക് ക‍ഴിഞ്ഞു. സബ്സിഡിയോടെ സാധനങ്ങള്‍ ലഭിച്ചതിനാല്‍ നിറഞ്ഞ സന്തോഷത്തിലാണ് ഇവിടെ നിന്നും ഉപഭോക്താക്കള്‍ വീട്ടിലേക്ക് മടങ്ങിയത്.The post കൈ നിറച്ചോണം! അടുക്കള നിറച്ച് കണ്‍സ്യൂമർഫെഡ് ഓണം സഹകരണ വിപണി appeared first on Kairali News | Kairali News Live.