‘നിരവധി സങ്കീര്‍ണ കേസുകള്‍ക്ക് തുമ്പുണ്ടാക്കാന്‍ സാധിച്ചു’; ഡോ. ഷെര്‍ലി വാസുവിന്റെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

Wait 5 sec.

ഫോറന്‍സിക് വിദഗ്ധ ഡോ. ഷെര്‍ലി വാസുവിന്റെ അകാല വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. സംസ്ഥാനത്തെ സങ്കീര്‍ണമായ നിരവധി കേസുകള്‍ക്ക് തുമ്പുണ്ടാക്കാന്‍ ഡോ. ഷെര്‍ലി വാസുവിന് സാധിച്ചുവെന്ന് അദ്ദേഹം അനുസ്മരിച്ചു.കേരളത്തിലെ ആദ്യ വനിതാ ഫോറന്‍സിക് സര്‍ജന്‍ എന്ന നിലയില്‍ ശ്രദ്ധേയയായ അവര്‍ എഴുതിയ പോസ്റ്റ്‌മോര്‍ട്ടം ടേബിള്‍ എന്ന പുസ്തകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.Read Also: ഫോറൻസിക് വിദഗ്ദ ഡോ. ഷേർളി വാസു അന്തരിച്ചു; വിട പറഞ്ഞത് കേരളത്തിലെ ആദ്യത്തെ വനിതാ ഫോറൻസിക് സർജൻകോഴിക്കോട് കെ എം സി ടി മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം മേധാവിയായിരിക്കെയാണ് വിയോഗം. 68 വയസായിരുന്നു. വീട്ടില്‍ കുഴഞ്ഞു വീണ നിലയില്‍ കണ്ടെത്തിയ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോഴിക്കോട് മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം മുന്‍ മേധാവിയായിരുന്നു.സൗമ്യ വധക്കേസില്‍ സൗമ്യയുടെ മൃതദേഹം പരിശോധിച്ചതും നിര്‍ണായക തെളിവുകള്‍ കണ്ടെത്തിയും ഡോ. ഷെര്‍ലിയാണ്. ഈയടുത്ത് കേസിലെ പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടിയ സന്ദര്‍ഭത്തിലും അവര്‍ പ്രതികരണവുമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയിരുന്നു.The post ‘നിരവധി സങ്കീര്‍ണ കേസുകള്‍ക്ക് തുമ്പുണ്ടാക്കാന്‍ സാധിച്ചു’; ഡോ. ഷെര്‍ലി വാസുവിന്റെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.