ക്യാപ്പിറ്റലിക്സിൻ്റെ പേരിലുള്ള നിക്ഷേപത്തട്ടിപ്പില്‍ വര്‍ദ്ധനവ്; ജാഗ്രതാ നിര്‍ദ്ദേശം നല്‍കി പൊലീസ് മീഡിയ സെൻ്റര്‍

Wait 5 sec.

പ്രമുഖ ഓഹരി വ്യാപാര സ്ഥാപനമായ ക്യാപ്പിറ്റലിക്സിൻ്റെ പേരില്‍ നിക്ഷേപ തട്ടിപ്പ് വര്‍ദ്ധിക്കുന്നതില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി സ്റ്റേറ്റ് പൊലീസ് മീഡിയ സെൻ്റര്‍. പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കൂടുതല്‍ ലാഭം വാഗ്ദാനം ചെയ്തുകൊണ്ടുള്ള വ്യാജ പരസ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഇത്തരത്തിലുള്ള വ്യാജ പരസ്യങ്ങളില്‍ ഈ മേഖലയിലെ പ്രമുഖരുടെ വ്യാജ വീഡിയോ ആര്‍ട്ടിഫിഷ്യല്‍ ഇൻ്റലിജൻസിൻ്റെ സഹായത്തോടെ നിര്‍മ്മിച്ച് പ്രചരിപ്പിച്ചാണ് തട്ടിപ്പുകാര്‍ വിശ്വാസം നേടിയെടുക്കുന്നത്.ഇത്തരം പരസ്യങ്ങളില്‍ താല്പര്യം പ്രകടിപ്പിക്കുന്നവരെ ട്രേഡിംഗ് പഠിപ്പിക്കാന്‍ എന്ന വ്യാജേന വാട്ട്സാപ്പ് അല്ലെങ്കില്‍ ടെലിഗ്രാം ഗൂപ്പില്‍ അംഗങ്ങളാക്കുന്നു. അതിനു ശേഷം ഇരകളെക്കൊണ്ട് ഗൂഗിള്‍ പ്ലേസ്റ്റോറ്ല്‍ നിന്ന് ക്യാപിറ്റലിക്സിൻ്റെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയും ഇൻസ്റ്റിറ്റ്യൂഷൻ ട്രെയിനിംഗ്/ ഐപിഒ ഇന്‍വെസ്റ്റ്മെന്‍റ് എന്നീ വ്യാജേന തട്ടിപ്പുകാര്‍ കൃത്രിമമായി നിര്‍മിച്ച വ്യാജ വെബ്സൈറ്റുകളില്‍ (https://trade.capitalix.in, https://capitalix.in) അക്കൗണ്ട് തുടങ്ങാന്‍ നിര്‍ബന്ധിക്കുകയും നിക്ഷേപകരെ കൊണ്ട് നിക്ഷേപിപ്പിക്കുകയും ചെയ്യുന്നുവെന്ന് പൊലീസ് പറയുന്നു.ALSO READ: നാട്ടിലേക്ക് പോകുമ്പോൾ ബാറുകളിൽ നിന്ന് പണപ്പിരിവ് ; കൈക്കൂലിയുമായി എക്സൈസ് ഇൻസ്പെക്ടർ പിടിയിൽതുടക്കത്തില്‍ നിക്ഷേപിച്ച തുക പിന്‍വലിക്കാന്‍ കഴിയുന്നതോടെ സ്ഥാപനത്തിന്‍റെ വിശ്വാസ്യത വര്‍ദ്ധിക്കുന്നു. തുടര്‍ന്ന് കൂടുതല്‍ വിലക്കിഴിവുള്ള സ്റ്റോക്ക് ട്രേഡ് ചെയ്യുന്നതിനും/ ഐപിഒ വാങ്ങുന്നതിനും കൂടുതല്‍ നിക്ഷേപം നടത്തുന്നു. സ്റ്റോക്ക് വില്‍ക്കാന്‍ അനുവദിക്കാതെയും ദീര്‍ഘകാലത്തേക്ക് സ്റ്റോക്കുകള്‍ കൈവശം വെയ്ക്കുവാനും തട്ടിപ്പുകാര്‍ നിക്ഷേപകരെ നിര്‍ബന്ധിക്കുന്നു. നിക്ഷേപം പിന്‍വലിക്കാന്‍ കൂടുതല്‍ തുക ആവശ്യപ്പെടുകയും ചെയ്യുന്നു. ഒടുവില്‍ ഇതൊരു സാമ്പത്തിക തട്ടിപ്പാണെന്ന് നിക്ഷേപകര്‍ തിരിച്ചറിയുന്നു.കേരളത്തിലെ പ്രമുഖ വ്യവസായിക്ക് 26 കോടിയിലേറെ രൂപ ഇത്തരം തട്ടിപ്പിലൂടെ നഷ്ടപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള വ്യാജ പരസ്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയോ ഇത്തരം തട്ടിപ്പിന് ഇരയാവുകയോ ചെയ്താല്‍ പരമാവധി ഒരുമണിക്കൂറിനകം തന്നെ വിവരം 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന വെബ്സൈറ്റ് മുഖേനയോ സൈബര്‍ പൊലീസിനെ അറിയിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.The post ക്യാപ്പിറ്റലിക്സിൻ്റെ പേരിലുള്ള നിക്ഷേപത്തട്ടിപ്പില്‍ വര്‍ദ്ധനവ്; ജാഗ്രതാ നിര്‍ദ്ദേശം നല്‍കി പൊലീസ് മീഡിയ സെൻ്റര്‍ appeared first on Kairali News | Kairali News Live.