മുംബൈയില്‍ തീവ്രവാദി ഗ്രൂപ്പിന്റെ പേരില്‍ ചാവേറാക്രമണ ഭീഷണി. 34 ചാവേറുകള്‍ മനുഷ്യ ബോംബായി പൊട്ടിത്തെറിക്കാന്‍ തയ്യാറായി നഗരത്തിലുണ്ടെന്നാണ് ഭീഷണി. മുംബൈയിലെ ട്രാഫിക് പോലീസ് ഹെൽപ്പ് ലൈനിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. സ്ഫോടനത്തിലൂടെ ഒരു കോടിയോളം പേരെ കൂട്ടക്കൊല ചെയ്യുമെന്നും ഭീഷണിയിലുണ്ട്.ലഷ്കർ-ഇ-ജിഹാദി എന്ന സംഘടനയാണ് ഭീഷണി മുഴക്കിയതെന്നും സംസ്ഥാനത്തുടനീളം സുരക്ഷ വർധിപ്പിച്ചിട്ടുണ്ടെന്നും മുംബൈ പോലീസ് പറഞ്ഞു. 14 പാകിസ്താനി ഭീകരർ ഇന്ത്യയിലേക്ക് കടന്നിട്ടുണ്ടെന്നും മനുഷ്യബോംബുകളുള്ള 34 കാറുകൾ ഉപയോഗിച്ച് 400 കിലോഗ്രാം ആർഡിഎക്സ് സ്ഫോടനം നടത്തുമെന്നും, ഒരു കോടി ആളുകളെ കൊല്ലുമെന്നും ഭീഷണി സന്ദേശത്തിൽ അവകാശപ്പെടുന്നതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.ALSO READ: ‘ബഹിരാകാശത്താ.. ഓക്സിജന് പണം വേണം’; വയോധികയില്‍നിന്ന് തട്ടിയെടുത്തത് ആറുലക്ഷം രൂപകഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഒരു റെയിൽവേ സ്റ്റേഷൻ തകർക്കുമെന്ന് വ്യാജ ബോംബ് ഭീഷണി ഉണ്ടായിരുന്നു. സംഭവത്തിൽ ഒരാളെ തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭീഷണി സന്ദേശത്തെ തുടര്‍ന്ന് സംസ്ഥാനത്തുടനീളം സുരക്ഷ ശക്തമാക്കിയതായി മുംബൈ പോലീസ് അറിയിച്ചു.The post ’34 പേര് മനുഷ്യ ബോംബായി പൊട്ടിത്തെറിക്കും’; മുംബൈയില് ചാവേറാക്രമണ ഭീഷണി appeared first on Kairali News | Kairali News Live.