ഓണ്‍ലൈനില്‍ പരിചയപ്പെട്ട വ്യക്തി വയോധികയില്‍നിന്ന് തട്ടിയെടുത്തത് ആറുലക്ഷം രൂപ. ബഹിരാകാശസഞ്ചാരിയെന്ന വ്യാജേന ആണ് ഇയാൾ വയോധികയില്‍നിന്ന് പണം തട്ടിയെടുത്തത്. ജപ്പാനിലെ ഹോക്കായ്ഡോയില്‍നിന്നുള്ള 80 വയസ്സുകാരിയാണ് തട്ടിപ്പുകാരുടെ വലയിൽ കുരുങ്ങിയത്.ബഹിരാകാശ സഞ്ചാരിയാണെന്ന് പരിചയപ്പെടുത്തി ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ടയാളാണ് ബഹിരാകാശത്ത് കുടുങ്ങികിടക്കുകയാണെന്ന് പറഞ്ഞ് പണംതട്ടിയത്. ഇക്കഴിഞ്ഞ ജൂലായിലാണ് 80 വയസ്സുകാരി ഇയാളെ ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ടത്. ബഹിരാകാശസഞ്ചാരിയാണെന്നാണ് ഇയാള്‍ സ്ത്രീയോട് പറഞ്ഞിരുന്നത്. തുടര്‍ന്ന് ഇരുവരും ചാറ്റിങ് പതിവായി.ALSO READ: ഫെയ്സ്ബുക്കിനും ഇൻസ്റ്റയ്ക്കും യൂട്യൂബിനും നിരോധനം; തീരുമാനവുമായി നേപ്പാള്‍ സര്‍ക്കാര്‍ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീ ഇതോടെ ഇയാളുമായി കൂടുതല്‍ അടുത്തു. ഇതിനിടെയാണ് താന്‍ ഇപ്പോള്‍ ബഹിരാകാശപേടകത്തിലാണെന്നും ഇവിടെ ഓക്സിജന്‍ ഇല്ലെന്നും പറഞ്ഞത്. തുടര്‍ന്ന് ഓക്സിജന്‍ വാങ്ങാനായി പണം അയച്ചുനല്‍കാനും ആവശ്യപ്പെടുകയായിരുന്നു. ഇയാളെ വിശ്വസിച്ച 80 വയസ്സുകാരി ഇതുകേട്ടയുടന്‍ പണവും അയച്ചുനല്‍കി. എന്നാല്‍, പണം കിട്ടിയതോടെ തട്ടിപ്പുകാരന്‍ ഓണ്‍ലൈനില്‍നിന്ന് മുങ്ങി. ഇതിനുശേഷം സ്ത്രീക്ക് ഒരു മറുപടി പോലും അയച്ചില്ല. ജപ്പാനിലെ പോലീസിന്റെ കണക്കനുസരിച്ച് ഓണ്‍ലൈന്‍ വഴി സൗഹൃദം സ്ഥാപിച്ച് പണം തട്ടിയെടുക്കുന്ന കേസുകളില്‍ കഴിഞ്ഞ വര്‍ഷം വന്‍ വര്‍ധനവാണുണ്ടായിരിക്കുന്നത്. The post ‘ബഹിരാകാശത്താ.. ഓക്സിജന് പണം വേണം’; വയോധികയില്നിന്ന് തട്ടിയെടുത്തത് ആറുലക്ഷം രൂപ appeared first on Kairali News | Kairali News Live.