പൂക്കൾകൊണ്ട് പൂക്കളമൊരുക്കി നാട് ഓണം ആഘോഷിക്കുമ്പോൾ, മാവേലിയെ വ്യത്യസ്തമായ രീതിയിൽ വരവേൽക്കുകയാണ് മൂവാറ്റുപുഴയിലെ ഒരു വ്യാപാര സ്ഥാപനം. പൂക്കളത്തിന് പകരം ടോയിക്കളം, അഥവാ കളിപ്പാട്ടങ്ങൾക്കൊണ്ടൊരു പൂക്കളമാണ് ഇവിടുത്തെ ആകർഷണം. ചെറുതും വലുതുമായ ആയിരത്തിലധികം കളിപ്പാട്ടങ്ങളാണ് ഇതിന് ആവശ്യമായി വന്നത്.ടോയ്സ് അഥവാ കളിപ്പാട്ടങ്ങൾ കൊണ്ട് ഒരു പൂക്കളം, കുട്ടികളെ ആകർഷിക്കാൻ ഇതിൽപരം എന്തു വേണം. കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഈ പൂക്കളത്തിലേക്ക് ഒന്ന് നോക്കാതെ ഇതു വഴി കടന്നു പോകാനാവില്ല. കളിപ്പാട്ടങ്ങൾ വിൽക്കുന്ന കട ആയതിനാലാണ് കളിപ്പാട്ടങ്ങൾ കൊണ്ട് തന്നെ ഒരു പൂക്കളം നിർമ്മിച്ചാലോ എന്ന ആശയത്തിലേക്ക് ഉടമയും ജീവനക്കാരും എത്തിയത്.ALSO READ: ‘പൊതിച്ചോറിനെ ആക്ഷേപിച്ച ആളാണ് രാഹുൽ മാങ്കൂട്ടത്തിൽ, ഇരകൾക്ക് നിയമസഹായങ്ങൾ നൽകാൻ ഡിവൈഎഫ്ഐ ഒരുക്കമാണ്’; വി വസീഫ്ആയിരത്തോളം ചെറിയ കളിപ്പാട്ടങ്ങൾ ഉപയോഗിച്ചാണ് ടോയ്കളം നിർമ്മിച്ചിരിക്കുന്നത്. കുട്ടികൾക്ക് ഏറ്റവും പ്രിയപ്പെട്ട കളിപ്പാട്ടങ്ങളായ കാർ,ജീപ്പ്,ജെസിബി, ടിപ്പർ,ബൈക്ക്, ഓട്ടോറിക്ഷ, തുടങ്ങിയവയെല്ലാം ടോയ് കളത്തിൽ ഇടംപിടിച്ചിട്ടുണ്ട്. മാറ്റുകൂട്ടുവാൻ സ്പൈഡർമാനും പാവകളും ഒപ്പം കൂടിയതോടെ പൂക്കളം വർണാഭമായി. ഉടമയുടേയും ജീവനക്കാരുടെയും നാലു മണിക്കൂറോളം നീണ്ട പ്രയത്നം പ്രയത്നം കൂടിയുണ്ട് വ്യത്യസ്ഥമായ ഈ പൂക്കളത്തിന് പിന്നിൽ.The post പൂക്കളമല്ലിത് ‘ടോയ്ക്കളം’! കളിപ്പാട്ടക്കടയിൽ പൂക്കളമിടുമ്പോൾ ഇങ്ങനെയല്ലാതെ പിന്നെങ്ങനെ! appeared first on Kairali News | Kairali News Live.