‘പൊതിച്ചോറിനെ ആക്ഷേപിച്ച ആളാണ് രാഹുൽ മാങ്കൂട്ടത്തിൽ, ഇരകൾക്ക് നിയമസഹായങ്ങൾ നൽകാൻ ഡിവൈഎഫ്‌ഐ ഒരുക്കമാണ്’; വി വസീഫ്

Wait 5 sec.

ഒരു വ്യക്തി ചെയ്യുന്ന പ്രവർത്തികൾക്കുള്ള മറുപടിയായി മാത്രമാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ഇപ്പോഴത്തെ അവസ്ഥയെ നോക്കിക്കാണുന്നതെന്ന് വി വസീഫ്. ഓണം ആഘോഷിക്കേണ്ട സമയത്ത് അദ്ദേഹം വീട്ടിൽ ഇരുട്ടത്ത് പുറത്തിറങ്ങാൻ പറ്റാത്ത ഒരു അവസ്ഥയിലാണെന്നും ഇത് അദ്ദേഹം ചെയ്ത കാര്യങ്ങൾക്കുള്ള ഫലമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.കൂടാതെ, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമനടപടികൾ വരുന്നുണ്ടെന്നും സമൂഹം ഇതിനെ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിജീവിച്ചവർക്കൊപ്പമാണ് തങ്ങളുള്ളതെന്നും, അവർക്ക് എന്ത് നിയമസഹായമായാലും മറ്റ് സഹായമായാലും നൽകി അവരോടൊപ്പം ഡിവൈഎഫ്ഐ നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം തിരുവോണ ദിനത്തില്‍ കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലേയും ജില്ലാ ആശുപത്രികളിലേയും അശരണര്‍ക്ക് ഓണസദ്യ നല്‍കി ഡിവൈഎഫ്‌ഐ. നിര്‍ധനരായ ആയിരങ്ങളാണ് ഓണസദ്യ ഉണ്ടത്.ഉച്ചഭക്ഷണം കഴിക്കാന്‍ പണം ഇല്ലാത്തതിനാല്‍ ആരും വിശന്നിരിക്കരുത്. ഡിവൈഎഫ്‌ഐ വര്‍ഷങ്ങളായി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുുകളിലും ജില്ലാ ആശുപത്രികളിലും ഉച്ചഭക്ഷണം നല്‍കിവരുന്നുണ്ട്. തിരുവോണ ദിനത്തില്‍ ഡിവൈഎഫ്‌ഐ നല്‍കിയത് പായസമടക്കം വിഭവ സമൃദ്ധമായ സദ്യ.Also Read: തിരുവോണനാളിൽ ക്രൂരത; പത്തനംതിട്ടയിൽ ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കിപത്തനംതിട്ട ജില്ല ആശുപത്രിയില്‍ സി പി ഐ എം ജനറല്‍ സെക്രട്ടറി എം എ ബേബി പൊതിച്ചോര്‍ വിതരണത്തില്‍ പങ്കാളിയായി. പ്രതിസന്ധി ഘട്ടങ്ങളില്‍ മാത്രമല്ല, ആഘോഷ ദിനങ്ങളിലും പാവപ്പെട്ടവര്‍ക്ക് ഒപ്പം ഡിവൈഎഫ്‌ഐ ഉണ്ട്. ഇതായിരുന്നു ഡിവൈഎഫ്‌ഐയുടെ തിരുവോണദിന സന്ദേശം.The post ‘പൊതിച്ചോറിനെ ആക്ഷേപിച്ച ആളാണ് രാഹുൽ മാങ്കൂട്ടത്തിൽ, ഇരകൾക്ക് നിയമസഹായങ്ങൾ നൽകാൻ ഡിവൈഎഫ്‌ഐ ഒരുക്കമാണ്’; വി വസീഫ് appeared first on Kairali News | Kairali News Live.