ഗാസ നഗരത്തിലെ വലിയ പാർപ്പിട കെട്ടിടം തകർത്ത് ഇസ്രയേല്‍ സൈന്യം. ആക്രമണത്തിൽ ഇന്ന് അമ്പതിലേറെ പേർ കൊല്ലപ്പെട്ടു. ചുറ്റിലും നൂറുകണക്കിന് താല്‍ക്കാലിക കൂടാരങ്ങളുള്ള 12 നില കെട്ടിടമായ മുഷ്തഹ ടവർ ആണ് സൈന്യം തകർത്തത്. ഹമാസ് കേന്ദ്രം എന്നാരോപിച്ചാണ് തകർത്തത്. 65 റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ടുമെന്റുകളും നിരവധി ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറുകളും ഉള്‍ക്കൊള്ളുന്ന 16 നിലയുള്ള മറ്റൊരു കെട്ടിടത്തിൽ നിന്ന് ഒഴിഞ്ഞുപോകാൻ ആളുകൾക്ക് നിർദേശം നൽകിയിട്ടുമുണ്ട്. ഇതും വൈകാതെ തകർക്കുമെന്നതിൻ്റെ തെളിവാണ്. അതേസമയം, അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ബെത്ലഹേമിലെ നിരവധി പ്രദേശങ്ങളില്‍ ഇസ്രായേല്‍ സൈന്യം റെയ്ഡുകള്‍ നടത്തി. നഗരത്തിന്റെ തെക്കുകിഴക്കായി ഖലായെല്‍ അല്‍- ലൗസ് പ്രദേശത്ത് പട്ടാളക്കാര്‍ പ്രവേശിച്ച് സൈനിക ചെക്ക്പോയിന്റ് സ്ഥാപിക്കുകയും വാഹനങ്ങള്‍ തടയുകയും താമസക്കാരുടെ ഐ ഡികള്‍ പരിശോധിക്കുകയും ചെയ്തു. അര്‍താസ്, അല്‍-ഉബയ്യത്ത് എന്നീ ഗ്രാമങ്ങളിലും സൈനികര്‍ റെയ്ഡ് നടത്തി. ഇസ്രയേല്‍ സൈന്യം കൊലപ്പെടുത്തിയ പലസ്തീനികളുടെ പോസ്റ്ററുകള്‍ നശിപ്പിച്ചു.Read Also: ‘ബഹിരാകാശത്താ.. ഓക്സിജന് പണം വേണം’; വയോധികയില്‍നിന്ന് തട്ടിയെടുത്തത് ആറുലക്ഷം രൂപകഴിഞ്ഞ ആഴ്ച വെസ്റ്റ് ബാങ്കിലെ ഡസന്‍ കണക്കിന് ഗ്രാമങ്ങളിലായി 70 പേരെ ഇസ്രായേല്‍ സൈന്യം അറസ്റ്റ് ചെയ്തിരുന്നു. ഗാസക്കെതിരായ യുദ്ധം ആരംഭിച്ചതിനു ശേഷം, അധിനിവിഷ്ട പലസ്തീന്‍ പ്രദേശത്ത് ഇസ്രയേല്‍ പട്ടാളക്കാര്‍ ദിവസേനെ റെയ്ഡുകളും കൂട്ട അറസ്റ്റുകളും നടത്തുന്നുണ്ട്.The post ഗാസയിൽ നരനായാട്ട് തുടർന്ന് ഇസ്രയേൽ; 50-ലേറെ മരണം, ബെത്ലഹമിൽ റെയ്ഡ് appeared first on Kairali News | Kairali News Live.