16 വര്‍ഷത്തിന് ശേഷം ലോകകപ്പ് യോഗ്യത; പൊതു അവധി നല്‍കി ആഘോഷിച്ച് പരാഗ്വെ

Wait 5 sec.

പതിനാറ് വര്‍ഷത്തിന് ശേഷം പരാഗ്വെ ടീം ലോകകപ്പ് യോഗ്യത നേടിയത്, രാജ്യം പൊതു അവധിയിലൂടെ ആഘോഷിച്ചു. വ്യാഴാഴ്ച അസുന്‍സിയോണില്‍ നടന്ന മത്സരത്തിൽ ഇക്വഡോറിനെതിരെ ഗോൾരഹിത സമനിലയില്‍ പിരിഞ്ഞതോടെയാണ് പരാഗ്വെ ലോകകപ്പ് യോഗ്യത നേടിയത്. ഇതോടെ അടുത്ത വേനല്‍ക്കാല ടൂര്‍ണമെന്റില്‍ അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നടക്കുന്ന ലോകകപ്പ് ടൂര്‍ണമെന്റിന് നേരിട്ടുള്ള യോഗ്യത പരാഗ്വെ ഉറപ്പാക്കി. പരാഗ്വെക്ക് ഇനിയും ഒരു മത്സരം ബാക്കിയുണ്ട്.പരാഗ്വെ പ്രസിഡന്‍ഷ്യൽ ഓഫീസ് ആണ് അഞ്ചാം തീയതി പൊതു അവധി പ്രഖ്യാപിച്ചത്. ആഹ്ളാദഭരിതരായ ആയിരക്കണക്കിന് ആരാധകര്‍ അസുന്‍സിയോണിലെ തെരുവിലിറങ്ങി ആഘോഷിച്ചു. ഒരു വര്‍ഷം മുമ്പ് വരെ തുടര്‍ച്ചയായി നാലാമത്തെ ലോകകപ്പ് മത്സരവും നഷ്ടമാകുമെന്ന നിലയിലായിരുന്നു പരാഗ്വെ. എന്നാൽ, പരിശീലകന്‍ ഗുസ്താവോ അല്‍ഫാരോയുടെ കീഴില്‍ മികച്ച തിരിച്ചുവരവ് പ്രകടിപ്പിക്കുകയായിരുന്നു.Read Also: വിരമിക്കല്‍ സൂചന നല്‍കി മെസി; അടുത്ത ലോകകപ്പിന് മുന്‍പ് ദേശീയ ജഴ്‌സി ഊരിയേക്കും2024 കോപ്പ അമേരിക്കയില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായതിന് ശേഷമാണ് അന്നത്തെ കോച്ച് ഡാനിയേല്‍ ഗാര്‍ണെറോയെ പുറത്താക്കിയത്. തുടർന്ന് 13 മാസം മുമ്പ് അല്‍ഫാരോയുമായി കരാറിൽ എത്തുകയായിരുന്നു.The post 16 വര്‍ഷത്തിന് ശേഷം ലോകകപ്പ് യോഗ്യത; പൊതു അവധി നല്‍കി ആഘോഷിച്ച് പരാഗ്വെ appeared first on Kairali News | Kairali News Live.