ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി തുടരുന്നു. യമുന നദിയിൽ ജലനിരപ്പ് ഉയർന്നതോടെ വിവിധ ഇടങ്ങളിൽ വെള്ളം കയറി. 10,000ത്തിലധികം പേരെ മാറ്റി പാർപ്പിച്ചു. ജമ്മു കാശ്മീരിലെ റമ്പാനിൽ ഉണ്ടായ മണ്ണിടിച്ചിൽ 283 വീടുകൾ പൂർണമായും തകർന്നു. പഞ്ചാബിൽ മൂന്നുലക്ഷം ഏക്കർ കൃഷി ഭൂമി വെള്ളത്തിനടിയിലായി. ഫരീദാബാദിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ 20 ഓളം റോഡുകൾ തകർന്നു. ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും ഉണ്ടായ മേഖല വിസ്ഫോടനത്തിൽ കാണാതായവർക്കുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.ഐഎംഡി രേഖകൾ പ്രകാരം 2012 ന് ശേഷമുള്ള ഏറ്റവും ഉയർന്ന മഴയാണ് വടക്കേ ഇന്ത്യയിൽ അനുഭവപ്പെട്ടത്. 205.3 മില്ലിമീറ്റർ മഴയാണ് ക‍ഴിഞ്ഞ പതിനാല് ദിവസങ്ങളില്‍ വടക്കേ ഇന്ത്യയില്‍ രേഖപ്പെടുത്തിയത്. സാധാരണ 73.1 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥലത്താണ് ഇത്രയും മ‍ഴ പെയ്തിരിക്കുന്നത്.Also Read: ഇടപാടുകാരെന്ന വ്യാജേനയെത്തി; താനെയിൽ നടിയുൾപ്പെടുന്ന പെൺവാണിഭ സംഘത്തെ കുടുക്കി പൊലീസ്, രണ്ട് സിനിമാ നടിമാരെയും രക്ഷപ്പെടുത്തിആഗസ്ത് 22 മുതൽ സെപ്റ്റംബർ 4 വരെയുള്ള കാലഘട്ടത്തിലാണ് ഇത്രയും മ‍ഴ ലഭിച്ചത്. ജമ്മു കാശ്മീരിലെ വെള്ളപ്പൊക്കം, റമ്പാനിൽ മണ്ണിടിച്ചില്‍. പഞ്ചാബില്‍ കൃഷി ഭൂമി വെള്ളത്തിനടിയിലായത്. യമുന നദിയിലെ ജലനിരപ്പ് ഉയര്‍ന്നത്. ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും വ്യാപകമായ മണ്ണിടിച്ചിൽ എന്നിവ മ‍ഴക്കെടുതിയുടെ ഭാഗമായി സംഭവിച്ചതാണ്.The post ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി; 2012 ന് ശേഷമുള്ള ഏറ്റവും ഉയർന്ന മഴ നിരക്ക് appeared first on Kairali News | Kairali News Live.