തിരുവോണത്തിലും കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഞെട്ടിക്കും ഈ നിരക്ക്

Wait 5 sec.

സംസ്ഥാനത്ത് വീണ്ടും റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവില ഉയരുന്നു. ഇന്ന് 560 വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 78,920 രൂപയായി. ഗ്രാമിന് 70 രൂപയാണ് വര്‍ധിച്ചത്. 9865 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.Also Read : മിൽമയ്ക്ക് ‘ഓണം ബംപർ’; ശബരിമലയിലേക്ക് 170 ടണ്‍ നെയ്യിൻ്റെ കരാര്‍, വിറ്റുവരവിലും സര്‍വകാല റെക്കോര്‍ഡ്വിവാഹ സീസണ്‍ ആയതോടെ, കേരളത്തിലെ ജ്വല്ലറികളില്‍ സ്വര്‍ണം മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയ്ക്ക് പിന്നീട് സ്വര്‍ണം സ്വന്തമാക്കാം എന്നതാണ് മുന്‍കൂര്‍ ബുക്കിങ് വര്‍ധിക്കാന്‍ കാരണം. ബുക്ക് ചെയ്ത ദിവസത്തെ തുകയോ വാങ്ങുന്ന ദിവസത്തെ തുകയോ ഏതാണ് കുറവ് എന്ന് വെച്ചാല്‍ ആ തുകയ്ക്ക് സ്വര്‍ണം വാങ്ങാന്‍ കഴിയും.ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണത്തിന്റെ രാജ്യാന്തര വില, കസ്റ്റംസ് ഡ്യൂട്ടി, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് എന്നിവയാണ് സ്വര്‍ണ വില നിശ്ചയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളില്‍ ഒന്നാണ് ഇന്ത്യ.The post തിരുവോണത്തിലും കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഞെട്ടിക്കും ഈ നിരക്ക് appeared first on Kairali News | Kairali News Live.