തൃശൂര്‍ ടൈറ്റന്‍സിനെ 10 വിക്കറ്റിന് തകര്‍ത്തു; ഏരീസ് കൊല്ലം കെ സി എൽ ഫൈനലില്‍

Wait 5 sec.

തൃശൂര്‍ ടൈറ്റന്‍സിനെ 10 വിക്കറ്റിന് തകര്‍ത്ത് ഏരീസ് കൊല്ലം സെയിലേഴ്സ് കെ സി എൽ ഫൈനലില്‍ പ്രവേശിച്ചു. തിരുവോണ നാളിലെ സെമി ഫൈനലിലായിരുന്നു കൊല്ലത്തിൻ്റെ തകർപ്പൻ ജയം. തുടര്‍ച്ചയായ രണ്ടാം തവണയാണ് നിലവിലെ ചാമ്പ്യന്മാരായ കൊല്ലം ഫൈനലിൽ എത്തുന്നത്.9.5 ഓവറില്‍ വിജയ ലക്ഷ്യം കാണാൻ കൊല്ലത്തിന് സാധിച്ചു. കൊല്ലത്തിന്റെ ഭരത് സൂര്യ അര്‍ധ സെഞ്ച്വറി നേടി. വെറും 87 റണ്‍സ് എന്ന വിജയ ലക്ഷ്യമാണ് തൃശൂർ മുന്നോട്ടുവെച്ചത്. 17.1 ഓവറില്‍ തൃശൂരിൻ്റെ എല്ലാ താരങ്ങളും കൂടാരം കയറിയിരുന്നു. തൃശൂരിൻ്റെ അഹമ്മദ് ഇമ്രാനും ആനന്ദ കൃഷ്ണനും മാത്രമാണ് രണ്ടക്കം കണ്ടത്.Read Also: ഫുട്‌ബോള്‍ മൈതാനത്തും ഓണം മൂഡ്; മലയാളികള്‍ക്ക് ആശംസ നേര്‍ന്ന് ഇംഗ്ലീഷ് ക്ലബുകള്‍updating…The post തൃശൂര്‍ ടൈറ്റന്‍സിനെ 10 വിക്കറ്റിന് തകര്‍ത്തു; ഏരീസ് കൊല്ലം കെ സി എൽ ഫൈനലില്‍ appeared first on Kairali News | Kairali News Live.